അന്നെനിക്ക് ഒരു അബദ്ധം പറ്റിയതാണെന്ന് മേഘ്‌ന വിന്‍സെന്റ്....

ഇടവേളകള്‍ക്ക് ശേഷം മിസ്റ്റര്‍ ആന്‍ഡ് മിസിസ് എന്ന പരമ്ബരയിലൂടെ മേഘ്‌ന വിന്‍സെന്റ് മലയാളത്തിലേക്ക് തിരിച്ച് വന്നത്. ഇപ്പോഴിതാ ഒരു അഭിമുഖത്തിലൂടെ തന്റെ വിശേഷങ്ങള്‍ തുറന്ന് പറയുകയാണ് നടി. 'മേഘ്‌ന ഒരു അഹങ്കാരിയാണോ എന്ന ചോദ്യത്തിന് താന്‍ കൊടുക്കാറുള്ള മറുപടി ചിരി ആണെന്നാണ് മേഘന അഭിമുഖത്തിലൂടെ പറയുന്നത്. ഡിപ്രഷന്‍ സ്‌റ്റേജ് വരുമ്‌ബോള്‍ രണ്ട് ഓപ്ഷനാണ് നമുക്കുള്ളത്. ഒന്നുകില്‍ എഴുന്നേറ്റ് നടക്കണം. അല്ലെങ്കില്‍ അങ്ങനെ തന്നെ കിടന്ന് ജീവിക്കണം. ഞാന്‍ ഹാപ്പിയായി, സമാധാനത്തോടെ ജീവിക്കാനാണ് തീരുമാനിക്കുക. ക്യാമറ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്.
ഇതും കടന്ന് പോകും എന്നതാണ് തന്റെ ജീവിതത്തിലെ ഒരു മന്ത്രം. സീരിയലിലേക്ക് വന്നില്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ ഒരു ഡാന്‍സ് ടീച്ചര്‍ ആയേക്കുമായിരുന്നു. ഡാന്‍സ് തനിക്ക് അത്രയും ഇഷ്ടമുള്ളതാണ്. ആറ് വയസിലായിരുന്നു എന്റെ അരങ്ങേറ്റമെന്നും മേഘ്‌ന പറയുന്നു.
അരുവിക്കരയില്‍ എനിക്ക് അബദ്ധം പറ്റിയതാണെന്ന് മേഘ്‌ന പറയുന്നു. സംസ്ഥാനം എന്ന് പറയാതെ രാജ്യം എന്ന് പറഞ്ഞു. അതെനിക്ക് അബദ്ധമായി പോയതാണ്. പിന്നെ ചെന്നൈ, ദുബായ് എന്നൊക്കെ പറഞ്ഞപ്പോള്‍ ഇടയ്ക്ക് ഒരു പോസ് ഇട്ടിരുന്നു. പക്ഷേ ആരെങ്കിലും പറഞ്ഞിട്ട് നോക്കുമ്‌ബോള്‍ അങ്ങനെയേ തോന്നുകയുള്ളു എന്നും മേഘ്‌ന പറയുന്നു.
ചന്ദനമഴ കഴിഞ്ഞ് ഞാനൊരു ഗ്യാപ്പ് ഇട്ടോന്ന് എല്ലാവരും ചോദിച്ചിരുന്നു. പക്ഷേ ഞാന്‍ തമിഴില്‍ അഭിനയിക്കുന്നുണ്ടായിരുന്നു. പിന്നെ ജോഡി നമ്ബര്‍ വണ്‍ എന്ന് പറഞ്ഞൊരു റിയാലിറ്റി ഷോ യും ഞാന്‍ ചെയ്തിരുന്നു. കൊവിഡ് ടൈമില്‍ ആണ് അവിടെ സീരിയല്‍ നിര്‍ത്തിയത്. പിന്നെ മലയാളത്തിലേക്ക് വന്നു. എല്ലാവരും നല്ല സൗഹൃദമായത് കൊണ്ട് ഒരു കുടുംബത്തിന്റെ അന്തരീക്ഷമാണ് പുതിയ പരമ്ബരയുടെ ലൊക്കേഷനില്‍ ഉള്ളത്.
https://www.facebook.com/Malayalivartha























