അമ്മയ്ക്കും നിക്കിനും പിന്നാലെ ചാരനെ വിട്ട സംഭത്തെ കുറിച്ച് പ്രിയങ്കയുടെ പുസ്തകത്തില്‍ പറയുന്നത്

ബോളിവുഡ് താരം പ്രിയങ്കയും പോപ് ഗായകന്‍ നിക്കും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം വലിയ വാര്‍ത്തകളായിരുന്നു. അതേസമയം സിനിമയെ വെല്ലുന്ന നിമിഷങ്ങള്‍ നിറഞ്ഞതുമായിരുന്നു പ്രിയങ്കയുടേയും നിക്കിന്റേയും പ്രണയവും. താരങ്ങളുടെ പ്രണയകാലത്തെ രസകരമായൊരു സംഭവം തന്റെ ജീവിതകഥ പറയുന്ന അണ്‍ഫിനിഷ്ഡ് എന്ന പുസ്തകത്തില്‍ പ്രിയങ്ക വിവരിക്കുന്നു. തന്റെ അമ്മയും നിക്കും ഒരുമിച്ച് പുറത്ത് പോയ സമയത്ത് ഇരുവര്‍ക്കും പിന്നാലെ തന്റെ ചാരനെ അയച്ച കഥയാണ് പ്രിയങ്ക തുറന്നു പറയുന്നത്. നിക്ക് ആദ്യമായി ഇന്ത്യയില്‍ വന്നപ്പോഴായിരുന്നു സംഭവം. പ്രിയങ്കയ്ക്ക് ജോലിയുണ്ടായിരുന്നതില്‍ നിക്ക് ഒറ്റക്കിരുന്ന് ബോറടിക്കാതിരിക്കാന്‍ പ്രിയങ്കയുടെ അമ്മ മധു ചോപ്രയേയും കൂട്ടി കറങ്ങാന്‍ പോവുകയായിരുന്നു. എന്നാല്‍ ഇത് പ്രിയങ്കയെ ആകെ ടെന്‍ഷനിലാക്കുകയായിരുന്നു.
''എനിക്ക് പേടിയായി തുടങ്ങി. അവന്‍ എന്തിനാണ് എന്റെ അമ്മയെ ഒറ്റയ്ക്ക് ലഞ്ചിന് കൊണ്ടു പോയത്. അവര്‍ രണ്ടാളും എന്തിനെക്കുറിച്ചായിരിക്കും സംസാരിക്കുക. എനിക്ക് നാണക്കേടുണ്ടാക്കുന്ന എന്തെങ്കിലും സംസാരിക്കുമോ രണ്ടുപേരും? എന്നൊക്കെയായിരുന്നു എന്റെ ചിന്ത. ഉച്ചയ്ക്ക് ഞാനൊരു മീറ്റിംഗിലായിരുന്നു. എനിക്ക് ചുറ്റുമായി 20 പേരുണ്ടായിരുന്നു. പക്ഷെ മനസില്‍ മൊത്തം അവരെക്കുറിച്ചായിരുന്നു ചിന്ത. ഒടുവില്‍ സഹികെട്ട് ഞാന്‍ എന്റെ സെക്യൂരിറ്റി ടീമിലെ ഒരാളെ അവര്‍ക്ക് പിന്നാലെ പറഞ്ഞു വിടുകയായിരുന്നു'' പ്രിയങ്ക പറയുന്നു.
അവര്‍ ഭക്ഷണം കഴിക്കുന്ന റസ്‌റ്റോറന്റില്‍ പോയി അവരുടെ ഫോട്ടോ എടുക്കാനായിരുന്നു പറഞ്ഞത്. അവരുടെ ശരീരഭാഷ നോക്കി തന്റെ ക്വാന്റികോ സ്‌കില്‍ ഉപയോഗിച്ച് എന്താകും പറയുന്നത് എന്ന് കണ്ടെത്താനായിരുന്നു പ്രിയങ്ക അങ്ങനെ ചെയ്തത്. അന്ന് അങ്ങനെ ചെയ്തതില്‍ താന്‍ ഒട്ടും അഭിമാനിക്കുന്നില്ലെന്നും പ്രിയങ്ക പറയുന്നു.
എന്നാല്‍ തന്നെ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് അമ്മയോട് സംസാരിക്കാനായിരുന്നു നിക്ക് അവരെ ഒറ്റയ്ക്ക് കൊണ്ടു പോയതെന്ന് പ്രിയങ്കയ്ക്ക് പിന്നീട് മനസിലായി. 2018 ഡിസംബര്‍ ഒന്നിനായിരുന്നു നിക്കും പ്രിയങ്കയും വിവാഹിതരായത്. മൂന്ന് ദിവസമായി നടന്ന വിവാഹത്തില്‍ ഹിന്ദു മതാചാരപ്രകാരവും ക്രിസ്ത്യന്‍ മതാചാര പ്രകാരവുമുള്ള ചടങ്ങുകളുണ്ടായിരുന്നു.
https://www.facebook.com/Malayalivartha