നയന്‍താര രഹസ്യമായി തൊടുപുഴയിലെത്തി

തമിഴ് ചിത്രങ്ങളുടെ തിരക്കില്‍ നിന്നും അതീവരഹസ്യമായി നയന്‍താര തൊടുപുഴയിലെത്തി. ആരും അറിയാതെ മടങ്ങുകയും ചെയ്തു. ദിലീപിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിന് വേണ്ടിയാണ് നയന്‍സ് എത്തിയത്. അതീവ രഹസ്യമായിട്ടായിരുന്നു നയന്‍സിന്റെ രംഗങ്ങള്‍ ചിത്രീകരിച്ചത്. യൂണിറ്റംഗങ്ങളല്ലാതെ ആരെയും സെറ്റില്‍ പ്രവേശിപ്പിച്ചില്ല. നയന്‍സിനായി പ്രത്യേക സുരക്ഷയും ഒരുക്കിയിരുന്നു.
ചിത്രത്തില്‍ സുപ്രധാനമായ ഒരു കഥാപാത്രത്തെയാണ് നയന്‍സ് അവതരിപ്പിക്കുന്നത്. സിദ്ദിഖ് സംവിധാനം ചെയ്ത ബോഡി ഗാഡ് എന്ന ചിത്രത്തില്‍ ദിലീപിനൊപ്പം നയന്‍സ് അഭിനയിച്ചിട്ടുണ്ട്. ലൈഫ് ഓഫ് ജോസൂട്ടിയില്‍ സുരാജ് വെഞ്ഞാറമൂടിനും ദിലീപിനുമൊപ്പമുള്ള ഒരു കോമ്പനേഷന്‍ രംഗത്തിലാണ് നയന്‍ അഭിനയിച്ചത്. ചിമ്പുവിനോടൊപ്പം ഇത് നമ്മ ആള്, ജീവയോടൊപ്പം തിരുനാള്‍, ജയം രവിയോടൊപ്പം തനി ഒരുവന്‍, വിജയ് സേതുപതിയോടൊപ്പം നാനും റൗഡിതാന്‍ എന്നീ ചിത്രങ്ങളിലാണ് നയന്‍സ് അഭിനയിക്കുന്നത്.
മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, ജയറാം എന്നിവരുടെ നായികയായി അഭിനയിച്ചെങ്കിലും മലയാളത്തിലെ യുവതാരങ്ങളുടെ നായികയായി അഭിനയിക്കണമെന്നാണ് നയന്‍സിന്റെ ആഗ്രഹം. അതിനായി കാത്തിരിക്കുകയാണ് താരം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha