ബാലചന്ദ്രമേനോന്‍ മേനകയുടെ വീട്ടിലെത്തിയത് എന്തിന്

ബാലചന്ദ്രമേനോന്‍ വീട്ടിലേക്ക് വരുന്നുണ്ടെന്ന് സുരേഷ്‌കുമാര്‍ പറഞ്ഞപ്പോള്‍ മേനക ഓര്‍ത്തത് മകള്‍ കീര്‍ത്തിയുടെ ഡേറ്റ് വാങ്ങാനായിരിക്കും എന്നാണ്. എത്ര തിരക്കുണ്ടായാലും കീര്‍ത്തിയുടെ ഡേറ്റ് ബാലേട്ടന് നല്‍കണമെന്ന് സുരേഷ്‌കുമാറും പറഞ്ഞു. പക്ഷേ കഥ പറഞ്ഞു തുടങ്ങിയപ്പോള്‍ മകളെയല്ല അമ്മയെ തേടിയാണ് വന്നതെന്ന് മനസ്സിലായി. ആ വേഷം മേനക ചെയ്താല്‍ നന്നാവുമെന്ന് സുരേഷും പറഞ്ഞു. അതോടെ ബാലന്‍ചേട്ടനോട് മേനക സമ്മതം മൂളി. പക്ഷേ മേനോന്‍ പോയിക്കഴിഞ്ഞപ്പോള്‍ സുരേഷിനോട് അതിന്റെ ആവശ്യമുണ്ടായിരുന്നോ എന്ന് മേനക ചോദിച്ചു. അതുകൊണ്ട് എന്താ കുഴപ്പമെന്നാണ് സുരേഷ് തിരിച്ചുചോദിച്ചത്. നിനക്ക് ചെയ്യാന്‍ ഇനിയും ധാരാളം വേഷങ്ങള്‍ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ ധൈര്യമായി. സത്യത്തില്‍ സുരേഷ് തന്ന ആത്മവിശ്വാസമാണ് ഈ സിനിമയില്‍ മേനകയെ എത്തിച്ചത്. പക്ഷെ, മേനകയുടെ നായകന്‍ ആരാണെന്ന് അറിഞ്ഞപ്പോള്‍ ശരിക്കും ഞെട്ടി. ശങ്കര്‍.
വര്‍ഷങ്ങള്‍ക്കുശേഷമാണ് അവരുടെ കോമ്പിനേഷനില്‍ ഒരു സിനിമ ഉണ്ടാകുന്നതും. ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളിലെ സ്ഥിരസാന്നിദ്ധ്യമായിരുന്നു ഇവര്‍. സുരേഷ്‌കുമാര്‍ മേനകയെ വിവാഹം കഴിച്ചുകൊണ്ടു പോകുന്നതുവരെയും അത് തുടര്‍ന്നു.
ആ ജോഡികള്‍ വീണ്ടും ഒരു സിനിമയ്ക്കുവേണ്ടി ഒരുമിക്കുന്നു എന്നറിഞ്ഞതു മുതല്‍ ആശങ്കയിലായത് മേനകയാണ്. ഇക്കാര്യം മേനകതന്നെയാണ് പറഞ്ഞത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha