ഇവളാണ് സൂപ്പര്‍ സ്റ്റാര്‍... 6 വര്‍ഷത്തിനിടെ 21 സിനിമകളില്‍ സൂപ്പര്‍ സ്റ്റാറുകളുടെ മകളായി അഭിനയിച്ച കൊച്ചു മിടുക്കി

മലയാളത്തിലെ ദൃശ്യം കണ്ടവരാരും ഈ കൊച്ചു കലാകാരിയെ മറക്കില്ല. അത്രയും തന്മയത്വത്തോടെയാണ് ഈ കൊച്ചു മിടുക്കി ദൃശ്യത്തിലഭിനയിച്ചത്. ഈ കുട്ടിയുടെ അഭിനയ പാടവം കണ്ടാണ് കമലഹാസന്റെ മകളായി ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാസത്തിലും അഭിനയിക്കാന്‍ കഴിഞ്ഞത്. നമുക്കാ കൊച്ച് കലാകാരിയെ പരിചയപ്പെടാം, എസ്തര്‍. വയനാട്, തരിയോട് പഞ്ചായത്തിലെ കാവുമന്ദം പ്രദേശത്ത് അനില്‍ മഞ്ജു ദമ്പതികളുടെ മകളാണ് എസ്തര്‍. കല്‍പ്പറ്റ ഡിപോള്‍ പബ്ലിക് സ്‌കൂളില്‍ ഒമ്പതാം ക്ലാസിലാണ് എസ്തര്‍ പഠിക്കുന്നത്.
ആറുവര്‍ഷത്തിനിടയില്‍ ഇരുപത്തൊന്ന് സിനിമകളില്‍ വിവിധ സൂപ്പര്‍ താരങ്ങളുടെ മകളായി എസ്തര്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലും തമിഴിലും തെലുങ്കിലും ദൃശ്യത്തിന്റെ പതിപ്പിറിങ്ങിയപ്പോള്‍ മൂന്ന് ഭാഷകളിലും നായക നടന്മാരുടെ ഇളയമകളായി വേഷമിടാന്‍ എസ്തര്‍ക്ക് അവസരം ലഭിച്ചു.
എസ്തര്‍ മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് നല്ലവന്‍ എന്ന സിനിമയില്‍ മണിയന്‍പിള്ള രാജുവിന്റെ മകളായി അരങ്ങേറ്റം കുറിച്ചത്. രാജു നിര്‍മിച്ച ഒരുനാള്‍ വരും എന്ന സിമിമയില്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിച്ചതോടെയാണ് ബാലതാരം എന്ന നിലയില്‍ ശ്രദ്ധനേടാന്‍ സാധിച്ചത്.
ഞാനും എന്റെ ഫാമിലിയും എന്ന സിനിമയില്‍ ജയറാമിന്റെ മകള്‍, കുഞ്ഞനന്തന്റെ കടയില്‍ മമ്മൂട്ടിയുടെ മകള്‍, സകുടുംബം ശ്യാമളയില്‍ ഉര്‍വ്വശിയുടെ മകള്‍, കോക്ക്‌ടെയിലില്‍ അനൂപ് മേനോന്റെ മകള്‍ എന്നിവയെല്ലാം തനിക്ക് കിട്ടിയത് നല്ല അവസരങ്ങളാണെന്ന് എസ്തര്‍ പറഞ്ഞു. ഓഗസ്റ്റ് ക്ലബ് എന്ന സിനിമയില്‍ അനുജന്‍ എറിക് തന്റെ അനുജനായി തന്നെ അഭിനയിച്ചത് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ്. സ്‌നേഹത്തിനും നല്ല കുടുംബ ബന്ധങ്ങള്‍ക്കും പ്രാധാന്യം കൊടുക്കുന്ന സിനിമകളില്‍ അഭിനയിക്കാനാണ് ഇഷ്ടമെന്ന് എസ്തര്‍ പറയുന്നു.
അച്ഛനമ്മമാര്‍ക്കൊപ്പം യാത്ര പോകുമ്പോഴും ഷോപ്പിംഗിന് പോകുമ്പോഴും ആളുകള്‍ തിരിച്ചറിഞ്ഞ് അതാ ദൃശ്യത്തിലെ കുട്ടി എന്നു പറയുമ്പോള്‍... ചുറ്റിലും കൂടുമ്പോള്‍ മനസ് നിറയെ സന്തോഷം മാത്രം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha