മേരിക്ക് വാട്‌സാപ്പിന് വിലക്ക്

പ്രേമത്തിലെ മേരിക്ക് വാട്‌സാപ്പും ഫെയ്‌സ്ബുക്കും ഉപയോഗിക്കുന്നതിന് വിലക്ക്. കോട്ടയം സി.എം.എസ് കോളജ് ഹോസ്റ്റലില്‍ നിന്നാണ് മേരി എന്ന അനുപമ പഠിക്കുന്നത്. ഹോസ്റ്റലില്‍ മൊബൈല്‍ ഫോണിന് നിയന്ത്രണമുണ്ട്. അതുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ തന്നെ കുറിച്ച് പ്രചരിക്കുന്ന കഥകളൊന്നും താരം അറിയുന്നില്ല. പ്രേമത്തിലേക്ക് പുതുമുഖ താരങ്ങളെ ആവശ്യമുണ്ടെന്ന് ഫെയ്‌സ്ബുക്കിലൂടെ കണ്ട അര്‍ച്ചന എന്ന സുഹൃത്താണ് അനുപമയുടെ ഫോട്ടോ അയച്ചത്. രണ്ട് തവണ ഓഡിഷന്‍ കഴിഞ്ഞാണ് സെലക്ട് ചെയ്തത്.
പ്രേമത്തിലെ ഗാനരംഗത്തുള്ള ഹെയര്‍സ്റ്റൈയിലല്ല അനുപമയുടേത്. പക്ഷെ, ഇപ്പോള്‍ ചാനല്‍ പ്രമോഷനും മറ്റ് പരിപാടികള്‍ക്കും പോകുമ്പോള്‍ മേരിയുടെ സ്‌റ്റൈലില്‍ വരാന്‍ ആവശ്യപ്പെടുന്നു. അതാണ് മേരിയുടെ ഐഡന്റിറ്റി. മേരി എന്ന കഥപാത്രവുമായി തനിക്ക് ഏറെ അടുപ്പമാണ് ഉള്ളതെന്ന് താരം പറഞ്ഞു. ഇത് പോലുള്ള കഥാപാത്രങ്ങളെ കണ്ടിട്ടുണ്ട്. അതുകൊണ്ട് അഭിനയത്തില്‍ വലിയ പ്രയാസമുണ്ടായില്ല. താരം രണ്ട് തവണ പ്രേമം കണ്ടു. മലര്‍ ജോര്‍ജിനെ തിരിച്ചറിയുന്നില്ലെന്ന് അറിയുമ്പോഴുള്ള രംഗം കണ്ട് കണ്ണ് നിറഞ്ഞു പോയി.
തനിക്ക് ഒരു കാമുകനുണ്ടായിരുന്നെന്നും അനുപമ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ അയാളുമായി യാതൊരു ബന്ധവുമില്ല. മനസില്‍ പ്രണയമുണ്ട്. ഒരു സിനിമ കണ്ടെന്ന് വെച്ച് ആരെയെങ്കിലും പ്രണയിക്കാനുമില്ല. വളരെ സ്വാഭാവികമായി തോന്നേണ്ട വികാരമാണ് പ്രണയം. പ്രണയിക്കണമെന്ന് തോന്നിയാല്‍ ഇനിയും പ്രണയിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha