സ്വര്‍ണ പാത്രത്തില്‍ കഴിച്ചെന്ന വ്യാജ വാര്‍ത്തെക്കെതിരെ അമിതാഭ് ബച്ചന്‍

കല്യാണ്‍ ജ്യൂവലറിയുടെ ചെയര്‍മാനായ ടി.എസ് കല്യാണരാമന്റെ വീട്ടില്‍ വച്ച് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ 65 കോടി രൂപ വിലയുള്ള സ്വര്‍ണത്തില്‍ നിര്‍മ്മിച്ച ഡിന്നര്‍ സെറ്റില്‍ ഭക്ഷണം കഴിച്ചെന്ന വ്യാജ വാര്‍ത്തക്കെിരെ ബിഗ് ബി രംഗത്ത്. യഥാര്‍ത്ഥ വസ്തുതകള്‍ അന്വേഷിക്കാതെ വാര്‍ത്തകള്‍ നല്‍കുന്ന മാദ്ധ്യമ ധര്‍മ്മത്തെ ബച്ചന്‍ കുറ്റപ്പെടുത്തി. തന്റെ ടംബ്ലര്‍ അക്കൗണ്ടിലൂടെയാണ് ബച്ചന്‍ മാദ്ധ്യമങ്ങള്‍ക്കെതിരെയുള്ള രോഷം പ്രകടിപ്പിച്ചത്. വിവാദ വിഷയങ്ങള്‍ക്ക് വേഗത്തില്‍ പ്രചാരം ലഭിക്കുമെന്നും ബച്ചന്‍ പറഞ്ഞു.
തന്റെ സുഹൃത്തും തമിഴ് സൂപ്പര്‍താരവുമായ ശിവാജി ഗണേശന്റെ കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുന്ന ചിത്രമാണിതെന്ന് അമിതാഭ് വ്യക്തമാക്കി. നേരത്തെ ശിവാജി ഗണേശന്റെ മക്കളായ രാംകുമാറും പ്രഭുവും ഈ വാര്‍ത്തയ്‌ക്കെതിരെ പ്രതികരണക്കുറിപ്പ് പുറത്തിറക്കിയിരുന്നു.
ശിവാജി ഗണേശന്റെ മക്കളായ രാംകുമാറും പ്രഭുവും വാര്‍ത്തയ്‌ക്കെതിരെ പ്രതികരണക്കുറിപ്പ് പുറത്തിറക്കിയിരുന്നു.\'വിരുന്ന് തളികയിലാണ് വിളമ്പിയത് എന്നാല്‍ അത് സ്വര്‍ണത്തിലുള്ളതായിരുന്നില്ല. പക്ഷെ, ആ നിമിഷം സുവര്‍ണ്ണമായിരുന്നു. ഒരു വ്യക്തിയുടെ ഓര്‍മ്മയ്ക്കായി നടത്തിയ ചടങ്ങിലെടുത്ത ചിത്രം ഉപയോഗിച്ച് വ്യാജവും കെട്ടിച്ചമച്ചതുമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനെ ഞാന്‍ ശക്തമായി കുറ്റപ്പെടുത്തുന്നുവെന്നാണ് അവര്‍ പ്രതികരിച്ചത്.
ഞങ്ങളുടെ അച്ഛന്‍ ശിവാജി ഗണേശന്റെ മരണശേഷം ഇതാദ്യമായാണ് അമിതാഭ് ഞങ്ങളുടെ വീട് സന്ദര്‍ശിക്കുന്നത്. ബച്ചന്റെ സന്ദര്‍ശനം ഞങ്ങളുടെ കുടുംബത്തിന് വളരെ സ്‌പെഷ്യലാണ്. അദ്ദേഹം ഞങ്ങളുടെ അച്ഛനോടുള്ള ആദരവ് കൊണ്ടാണ് ഞങ്ങളുടെ വീട്ടിലെത്തിയതും കുടുംബാംഗങ്ങളോടൊപ്പം സമയം ചെലവഴിച്ചതും.
ചെമ്പ് നിറമുള്ള പാത്രങ്ങള്‍ക്ക് മുകളില്‍ വാഴയില വച്ച് വളരെ പരമ്പരാഗതമായ രീതിയില്‍ വെജിറ്റേറിയന്‍ ഊണാണ് വിളമ്പിയത്. മറ്റ് ചിലര്‍ പ്രചരിപ്പിക്കുന്നതു പോലെ അത് സ്വര്‍ണമായിരുന്നില്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ വൈകാരികമായൊരു മുഹൂര്‍ത്തമായിരുന്നു അത്. ദയവ് ചെയ്ത് ഞങ്ങളുടെ പ്രത്യേക നിമിഷങ്ങള്‍ തമാശയാക്കി മാറ്റാതിക്കുക\'\' എന്നാണ് പ്രഭു പുറത്തുവിട്ട പ്രതികരണക്കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha