സൗന്ദര്യം കുറഞ്ഞ് പോയല്ലോ നസ്‌റിയാ.. ഫേസ്ബുക്ക് ഫോട്ടോയ്‌ക്കെതിരെ ആരാധകന്റെ കമന്റ് വൈറലായി

നസ്‌റിയ നസിം ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്ത ഫോട്ടോകണ്ട് ഒരു ആരാധകന്റെ കമന്റ്. ഈ ഫോട്ടോ കണ്ടാല്‍ 60 വയസുതോന്നുമല്ലോ എന്ന്. മുഹമ്മദ് ഇബ്രാഹിം എന്നയാളാണ് നസ്‌റിയയുടെ ഫോട്ടോ കണ്ട് ഫേസ്ബുക്കില്‍ ഇങ്ങനെയൊരു കമന്റ് ഇട്ടത്. ഉടന്‍ തന്നെ ഇതിനെതിരെ മറുപടിയുമായി താരത്തിന്റെ ആരാധകര്‍ രംഗത്തെത്തി. ഇയാളുടെ കമന്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും തെരിവിളിച്ചും വിരവധി പേരാണ് രംഗത്ത് വന്നത്.
നസ്‌റിയ ഒരുമാസം മുമ്പ് ഇട്ട ഫോട്ടോയ്ക്കാണ് നസ്‌റിയയെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകള്‍ വരുന്നത്. നസ്‌റിയയുടെ സൗന്ദര്യം കുറഞ്ഞ് വരുന്നെന്നാണ് മറ്റൊരാളുടെ കമന്റ്. മുഖത്തെ മേക്കപ്പിന് കുറവില്ലെന്ന് വേറൊരാള്‍.
ഫഹദ്മായിട്ടുള്ള കല്യാണം കഴിഞ്ഞതിന് ശേഷം നസ്‌റിയ സോഷ്യല്‍ മീഡിയയില്‍ നിന്ന് പതുക്കെ പതുക്കെ പിന്‍വലിഞ്ഞിരിക്കുകയാണ്. എന്നാല്‍ നസ്‌റിയ ഉടന്‍തന്നെ സിനിമയില്‍ തിരിച്ചു വരുമെന്ന് ഫഹദ് വ്യക്തമാക്കിയിരുന്നു. നസ്‌റിയയുടെ ആരാധകരും ഈ ആവശ്യം ഉന്നയിച്ചിരുന്നു. കല്യാണത്തിന് ശേഷം നസ്‌റിയ സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്‌സിലാണ് നസ്‌റിയ അവസാനമായി അഭിനയിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha