വിജയ് ചിത്രത്തില്‍ നിന്ന് ഭാവനയെ ഒഴിവാക്കി

വിജയ് നായകനായി അഭിനയിക്കുന്ന ചിമ്പുതേവന്റെ പുലി എന്ന ചിത്രത്തില്‍ നിന്ന് ഭാവനയെ ഒഴിവാക്കി. മലയാളത്തില്‍ ചിത്രങ്ങള്‍ കുറഞ്ഞ ഭാവനയ്ക്ക് അത് തിരിച്ചടിയായി. ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുവാന്‍ നിര്‍മാതാക്കള്‍ ഭാവനയെ സമീപിച്ചിരുന്നു. എന്നാല്‍ അവര്‍ ആവശ്യപ്പെട്ട ഡേറ്റ് നല്‍കാന്‍ ഇല്ലായിരുന്നെന്നാണ് ഭാവന പറയുന്നത്. കാത്തിരിക്കാനുള്ള ക്ഷമ നിര്‍മ്മാതാക്കള്‍ക്കുമുണ്ടായില്ല. അതോടെ നന്ദിത, വിജയ്‌ക്കൊപ്പമുള്ള ആ വേഷം ചെയ്തു.
എന്നാല്‍ തമിഴിലും മലയാളത്തിലും വലിയ മാര്‍ക്കറ്റില്ലാത്തതിനാലാണ് അണിയറപ്രവര്‍ത്തകര്‍ ഭാവനയെ ഒഴിവാക്കിയതെന്ന് പറയുന്നു. ഒരുകാലത്ത് തമിഴിലെ യുവനായകന്‍മാരുടെ കൂടെ തകര്‍ത്ത് അഭിനയിച്ചിരുന്ന ഭാവന ഇപ്പോള്‍ തെലുങ്കിലും കന്നടയിലുമാണ് അഭിനയിക്കുന്നത്. തമിഴില്‍ താരത്തിന് വലിയ മാര്‍ക്കറ്റില്ലെന്നാണ് പറയുന്നത്. ഹന്‍സികയും ശ്രീദേവിയും അടക്കമുള്ള നായികമാര്‍ വിലസുകയാണവിടെ. മലയാളത്തില്‍ ഇവിടെ എന്ന ചിത്രത്തിലാണ് ഭാവന അവസാനം അഭിനയിച്ചത്. അതിന് ശേഷം മറ്റ് ചിത്രങ്ങളൊന്നും കരാറായിട്ടില്ല.
അതേസമയം മലയാളത്തിലും കന്നഡത്തിലും പ്രധാന നായികാവേഷം ചെയ്യുന്ന ഭാവനയ്ക്ക് വിജയ് ചിത്രത്തിലെ തീരെ ചെറിയ വേഷം ചെയ്യുവാന്‍ ഒട്ടും താല്‍പ്പര്യമില്ലെന്ന് അവരുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. തമിഴിലെ യുവതാരങ്ങളുടെ നായികയായിരുന്ന താന്‍ സൈഡ് റോള്‍ ചെയ്താല്‍ അത് ഇമേജിനെ ബാധിക്കുമെന്നും താരം ഭയക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha