കുടുംബിനി ആയിരിക്കാൻ ആഗ്രഹിച്ചു, പക്ഷെ തനിക്ക് അത് വിധിച്ചിട്ടില്ലെന്ന് നടി രേഖ രതീഷ്... മകനെ നോക്കാൻ ഒരു അമ്മയുണ്ടായിരുന്നു.. അന്ന് താൻ അനുഭവിച്ച ബുദ്ധിമുട്ട് ഇപ്പോൾ ഇല്ല; എന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണ്...

കുടുംബിനി ആയിരിക്കാൻ ആഗ്രഹിച്ച തനിക്ക് അത് വിധിച്ചിട്ടില്ലെന്ന് സിനിമാ സീരിയൽ താരം രേഖ രതീഷ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചിൽ. എനിക്ക് ചെറുപ്പത്തിൽ അഭിനയമോഹം ഉണ്ടായിരുന്നില്ല.
ക്യാപ്റ്റൻ രാജു അങ്കിൾ ഞങ്ങളുടെ കുടുംബ സുഹൃത്ത് ആയിരുന്നു. രാജു അങ്കിളിന്റെ പുതിയ സീരിയലിനു വേണ്ടി നായികയെ അന്വേഷിക്കുന്ന സമയം ‘രതീഷേ മോൾ ഉണ്ടല്ലോ, നമുക്കൊന്ന് ശ്രമിച്ചു നോക്കിയാലോ’ എന്ന് അദ്ദേഹം അച്ഛനോട് ചോദിച്ചു.
അങ്ങനെ സ്ക്രീൻ ടെസ്റ്റ് നടത്തിയാണ് അഭിനയ ലോകത്തേയ്ക്ക് ചുവടുവയ്ക്കുന്നത്. അതും പതിനാലാം വയസിൽ. ഇപ്പോൾ അഭിനയം എന്റെ ജോലി ആണ്. എന്റെ ജോലി എന്റെ ദൈവമാണ്. ഒരു കുടുംബിനി ആയിരിക്കാൻ ഞാൻ ശ്രമിച്ചു. പക്ഷേ എനിക്ക് അതു വിധിച്ചിട്ടില്ലായിരുന്നു- താരം പറഞ്ഞു.
അച്ഛനും അമ്മയും കലാരംഗത്ത് ഉള്ളവർ ആയിരുന്നുവെന്നും, അമ്മ രാധാദേവി സത്യൻ മാഷ്, നസീർ സർ എന്നിവരുടെ അമ്മയായും മധു സാറിന്റെ സെക്കന്റ് ഹീറോയിൻ ആയും അഭിനയിച്ചിട്ടുണ്ടെന്നും രേഖ പറയുന്നു. അച്ഛൻ രതീഷ് ഡബ്ബിങ് ആർട്ടിസ്റ്റ് ആയിരുന്നു. മകൻ അയാന് ഇപ്പോള്‍ പത്തു വയസ്സായി.
തിരുവനന്തപുരം ക്രൈസ്റ്റ് നഗർ സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്നു. അവനെ നോക്കാൻ ഒരു അമ്മ ഉണ്ടായിരുന്നു. അവൻ ചെറുതായിരുന്നപ്പോൾ ഞാൻ വളരെയധികം ബുദ്ധിമുട്ടി.
അവനെ വീട്ടിലാക്കി ഷൂട്ടിങ്ങിന് പോയാൽ തിരിച്ചു എത്തുന്നതു വരെ വലിയ വിഷമമാണ്. എന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണ്. എല്ലാവർക്കും എല്ലാം അറിയുന്നതാണല്ലോ, രേഖ കൂട്ടിച്ചേർത്തു.
ജീവിത പ്രശ്നങ്ങള്‍ കാരണം എനിക്ക് കുറച്ചുനാൾ സീരിയലുകളിൽ നിന്നു വിട്ടുനിൽക്കേണ്ടി വന്നു. മകൻ ഉണ്ടായപ്പോഴും ബ്രേക്ക് വന്നു. പിന്നീട് തിരികെ വന്നത് ‘ആയിരത്തിലൊരുവൾ’ എന്ന സീരിയലിലൂടെ ആയിരുന്നു.
അതിനു ശേഷം പരസ്പരം എന്ന ഹിറ്റ് സീരിയൽ. മഴവിൽ മനോരമയിൽ മഞ്ഞിൽ വിരിഞ്ഞ പൂവ്. അങ്ങനെ ഇപ്പോൾ സസ്നേഹത്തിലെ അമ്മ വേഷത്തിൽ എത്തി നിൽക്കുന്നു.
കഥാപാത്രത്തിന്റെ പ്രായം എനിക്ക് പ്രശ്നമല്ല. അഭിനയ സാധ്യത ഉണ്ടോ എന്നു മാത്രമാണു നോക്കാറുള്ളതെന്നും രേഖ പറയുന്നു.
https://www.facebook.com/Malayalivartha