പുരസ്‌കാര വേദിയില്‍ തിളങ്ങി പൃഥ്വിയും സുപ്രിയയും... മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം പൃഥ്വിരാജിന്

ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന ചിത്രത്തിലൂടെ മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരമാണ് പൃഥ്വിരാജിന് ലഭിച്ചത്. ഭാര്യ സുപ്രിയ മേനോനൊപ്പമാണ് പൃഥ്വിരാജ് അവാര്‍ഡ് നിശയ്‌ക്കെത്തിയത്. ഇരുവരും സ്‌റ്റൈലിഷ് ലുക്കിലായിരുന്നു. റെഡ്കാര്‍പെറ്റില്‍ സുപ്രിയയ്‌ക്കൊപ്പമുളള പൃഥ്വിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചതും ലൂസിഫര്‍ എന്ന ചിത്രത്തിനാണ്. നിവിന്‍ പോളി, റോഷന്‍ മാത്യൂ, കുഞ്ചാക്കോ ബോബന്‍, അന്ന ബെന്‍, പേളി മാണി, ഗോവിന്ദ് പത്മസൂര്യ, പൂര്‍ണിമ ഇന്ദ്രജിത്, പേളി മാണി, സാനിയ ഇയ്യപ്പന്‍, നിക്കി ഗല്‍റാണി, പ്രാര്‍ത്ഥന ഇന്ദ്രജിത്, അമൃത സുരേഷ് തുടങ്ങിയ താരങ്ങള്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha






















