ഒറ്റയാള്‍ അഭിനയമായ് ജയസൂര്യയുടെ 'സണ്ണി' സെപ്റ്റംബര്‍ 23 മുതല്‍ ആമസോണ്‍ പ്രൈംമില്‍
ഒറ്റയാള്‍ അഭിനയമായ് ജയസൂര്യയുടെ 'സണ്ണി' സെപ്റ്റംബര്‍ 23 മുതല്‍ ആമസോണ്‍ പ്രൈംമില്‍ എത്തും. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ജയസൂര്യയുടെ അഭിനയ പ്രകടനമാണ് ട്രെയിലറിനെ വേറിട്ടതാക്കുന്നത്. സിനിമയില്‍ സ്ക്രീനില്‍ വരുന്ന ഏക കഥാപാത്രവും ജയസൂര്യ മാത്രമാണ് .രഞ്ജിത്ത് ശങ്കര്‍ജയസൂര്യ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം കൊറോണ ലോകത്തെ കീഴടക്കിയ സമയത്ത്, നിരാശനും ജീവിതത്തെക്കുറിച്ച് ഒരു പ്രതീക്ഷയും ഇല്ലാതെ ദുബായ് വിട്ട് തന്റെ ജന്മനാടായ കേരളത്തിലേക്ക് തിരിച്ചെത്തുന്ന സണ്ണിയുടെ കഥയാണ് സിനിമ പറയുന്നത്. മനുഷ്യരില്‍ നിന്ന് അകന്ന്, ഹോട്ടല്‍ മുറിയില്‍ ക്വാറന്റീനില്‍ കഴിയുന്ന അദ്ദേഹം, തന്റെ കുടുംബവും പണവും ഉറ്റസുഹൃത്തും നഷ്ടപ്പെട്ട, എണ്ണമറ്റ വികാരങ്ങളിലൂടെയും അസഹനീയമായ വേദനകളിലൂടെയും കടന്നുപോകുന്നു. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കറും ജയസൂര്യയും ചേര്‍ന്ന് നിര്‍മിച്ച സണ്ണി ഇരുവരും സഹകരിക്കുന്ന എട്ടാമത്തെ സിനിമയാണ്.
https://www.facebook.com/Malayalivartha