ഷാറൂഖ് ഖാന് ചിത്രത്തിന് ചുമത്തിയ പിഴ സുപ്രിംകോടതി ഒഴിവാക്കി
ഷാറൂഖ് ഖാന് ചിത്രത്തില്‍ ഉപഭോക്തൃ കോടതി യാഷ് രാജ് ഫിലിംസിനെതിരെ ചുമത്തിയ പിഴ സുപ്രിംകോടതി സ്റ്റേ ചെയ്തു. ഷാറൂഖ് ഖാന് ചിത്രമായ 'ഫാന്‍' പ്രമോയിലും ട്രെയ്ലറിലും കാണിച്ച ഗാനവുമായി അനുബന്ധിച്ച കേസിലായിരുന്നു ഉപഭോക്തൃകോടതി പിഴ ചുമത്തിയത്.
2016ല്‍ റിലീസ് ചെയ്ത ഷാറൂഖ് ഖാന് ഇരട്ട വേഷത്തിലെത്തുന്ന ചിത്രമാണ് 'ഫാന്‍'.
പ്രമോയിലുണ്ടായിരുന്ന 'ജബ്ര ഫാന്‍' എന്ന ഗാനം ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പാട്ടിന്റെ ജനപ്രീതി കാരണമാണ് കുടുംബസമേതം സിനിമകാണാന്‍ പോയതെന്നും സിനിമയില്‍ പാട്ടില്ലാത്തത് കുട്ടികളെ ഏറെ വിഷമിപ്പിച്ചെന്നും ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര സ്വദേശിയായ അഫ്രീന് ഫാത്തിമ സൈദി സമര്‍പ്പിച്ച പരാതിയിലായിരുന്നു ഉപഭോക്തൃ കോടതിയുടെ വിധി.
ഷാറൂഖ് ഖാന് ഇരട്ട വേഷത്തിലെത്തുന്ന ചിത്രമാണ് 'ഫാന്‍'. 2016ല്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ പ്രമോയിലുണ്ടായിരുന്ന 'ജബ്ര ഫാന്‍' എന്ന ഗാനം ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പാട്ടിന്റെ ജനപ്രീതി കാരണമാണ് കുടുംബസമേതം സിനിമകാണാന്‍ പോയതെന്നും സിനിമയില്‍ പാട്ടില്ലാത്തത് കുട്ടികളെ ഏറെ വിഷമിപ്പിച്ചെന്നും ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര സ്വദേശിയായ അഫ്രീന് ഫാത്തിമ സൈദി സമര്‍പ്പിച്ച പരാതിയിലായിരുന്നു ഉപഭോക്തൃ കോടതിയുടെ വിധി.
https://www.facebook.com/Malayalivartha