നടി മൗനി റോയിയ്‌ക്കെതിരെ വിമര്‍ശനവുമായി ഗായകനും നടനുമായ അമിത് ടണ്ടന്‍

ബോളിവുഡ് ടെലിവിഷന്‍ പരമ്ബരകളിലൂടെ ശ്രദ്ധേയമായ അഭിനേത്രി മൗനി റോയിക്ക്തിരെ കടുത്ത വിമര്‍ശനവുമായി ഗായകനും നടനുമായ അമിത് ടണ്ടന്‍ രംഗത്ത്. താനും ഭാര്യ റൂബിയും ജീവിതത്തില്‍ സങ്കീര്‍ണമായ അവസ്ഥകളിലൂടെ കടന്നു പോകുമ്പോള്‍ മൗനി വഞ്ചിച്ചുവെന്നാണ് അമിത്തിന്റെ ആരോപണം.'മൗനി റോയ്, ആരാണത് മൗനി റോയിയുടെ മുഖം ഇനി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അവളെന്റെ ഭാര്യയെ ഉപയോഗിക്കുകയായിരുന്നു. അവള്‍ ജെനുവിന്‍ ആണെന്നായിരുന്നു ഞങ്ങള്‍ കരുതിയിരുന്നത്. എന്നാല്‍ റൂബി പ്രശ്‌നത്തിലായിരുന്നപ്പോള്‍ അവള്‍ ഞങ്ങളെ കയ്യൊഴിഞ്ഞു. ആളുകളുടെ മുഖം മാറുമെന്ന് പറയുന്നത് പോലെ. റൂബിയുടെ മനസിനെ നോവിച്ചു. ഇത് ഞങ്ങളെ വല്ലാതെ വേദനിപ്പിച്ചിരുന്നു.''അമിതിന്റെ വാക്കുകള്‍.
https://www.facebook.com/Malayalivartha






















