മത്സരാര്‍ത്ഥികളോട് മാത്രമല്ല, ഷംനയുടെ കടി... വിവാദങ്ങൾക്കിടെ ഞെട്ടിക്കുന്ന മറ്റൊരു ചിത്രവും പുറത്ത്!!! ചിത്രം കണ്ട് അന്തംവിട്ട് ആരാധകർ...

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഏറെ ചൂടുള്ള ചർച്ചാവിഷയമായിരുന്നു തെലുങ്ക് ഡാന്‍സ് റിയാലിറ്റി ഷോയുടെ വേദിയിൽവച്ച് മത്സരാര്‍ത്ഥികളെ ചുംബിക്കുകയും കവിളില്‍ കടിക്കുകയും ചെയ്ത നടി ഷംന കാസിമിന്റെ പ്രവൃത്തി.
‘ധീ’ എന്ന റിയാലിറ്റി ഷോയില്‍ താരം ജഡ്ജായി എത്തിയപ്പോള്‍ നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങള്‍ കൂട്ടിയിണക്കി, വ്യാപകമായി വീഡിയോ പ്രചരിച്ചു. സോഷ്യൽ മീഡിയയിൽ വലിയ തോതിൽ വിമർശനം നേരിട്ട ആ സംഭവത്തിന്റെ ചൂടാറും മുമ്പേ മറ്റൊരു കടി ചിത്രവുമായി ഷംന വീണ്ടും രംഗത്തെത്തി. അതുവരെ ഷംനയെ ട്രോളുകയും, രൂക്ഷമായി വിമർശിക്കുകയും ചെയ്തവർക്കുള്ള മറുപടിയായിരുന്നു ആ ചിത്രം.
ഷോയിൽ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികളെ അടുത്തേക്ക് വിളിച്ചാണ് മുഖത്ത് കടിച്ചത്. പൊതുവേദിയിലെ താരത്തിന്റെ പെരുമാറ്റം കടന്നുപോയെന്നും കവിളില്‍ കടിക്കുന്നത് മര്യാദയല്ലെന്നും പറഞ്ഞുകൊണ്ടുള്ള വലിയ വിമർശനമാണ് താരത്തിന് എതിരെ ഉയർന്നത്.
ഷോയുടെ റേറ്റിങ് കൂട്ടാന്‍ വേണ്ടി ചാനല്‍ തൊടുത്തുവിട്ട കച്ചവട തന്ത്രമാണ് ഇതെന്ന് അഭിപ്രായപ്പെട്ടവർ ഉണ്ടായിരുന്നു. അതിനൊപ്പം താരത്തെ പിന്തുണച്ചും ആളുകൾ എത്തിയിരുന്നു. ഉഭയ സമ്മതപ്രകാരം സ്‌നേഹ പ്രകടനം നടത്തുന്നതിനെ കുറ്റപ്പെടുത്തുന്നത് കടപസദാചാരമാണെന്നായിരുന്നു ഷംനയെ അനുകൂലിച്ചവരുടെ മറുപടി. അങ്ങനെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ച നടക്കുന്നതിനിടെയാണ് ഷംന ആ ചിത്രവുമായി എത്തിയത്.
സ്വന്തം അമ്മയുടെ കവിളിൽ കടിക്കുന്ന ചിത്രമായിരുന്നു അത്. നമ്മെ ആരെങ്കിലും വിധിക്കുന്നുണ്ടെങ്കിൽ അത് അവരുടെ മാത്രം പ്രശ്നമാണെന്ന അടിക്കുറിപ്പും താരം ചേർത്തിട്ടുണ്ട്.
വിവാദത്തിൽ തന്റെ കൂട്ടുകാരി കുറിച്ച വാക്കുകളും സമൂഹമാധ്യമങ്ങളിലൂടെ നടി പങ്കുവച്ചു. ‘നിന്നെ ജഡ്ജ് ചെയ്യാനുള്ള അവകാശം ആര്‍ക്കുമില്ല, കാരണം നീ യഥാര്‍ഥത്തിൽ എങ്ങനെയാണെന്ന് അവർക്ക് അറിയില്ല. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങളാണ് പലരും കണ്ടിട്ടുള്ളത്.
മറ്റുള്ളവരോട് നിന്റെ സ്‌നേഹം പ്രകടിപ്പിക്കുന്ന രീതിയാണതെന്ന് അവർക്ക് അറിയില്ല. നീ ഇങ്ങനെയാണ്, മറ്റുള്ളവര്‍ക്ക് വേണ്ടി അത് മാറ്റേണ്ട ആവശ്യമില്ല. മറുപടി അര്‍ഹിക്കാത്തവരോട് പ്രതികരിക്കുന്നതില്‍ കാര്യമില്ലെന്നായിരുന്നു സുഹൃത്ത് ടെസി പങ്കുവച്ചത്.
വിവാഹത്തട്ടിപ്പ് വീരന്മാരുടെ കെണിയില്‍ നിന്ന് നടി ഷംന കാസിം തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു. ആ സംഭവത്തിന് ശേഷമായിരുന്നു ഈ ചിത്രങ്ങളും, വീഡിയോയും വിവാദമായത്.
2004ൽ ചെറിയ വേഷങ്ങളിലൂടെ അഭിനയത്തിൽ കാലെടുത്തുവച്ച താരം പിന്നീട് മലയാളത്തിലും, മറുനാടൻ ഭാഷാചിത്രങ്ങളിലും തിരക്കുള്ള നടിയാവുകയായിരുന്നു. സ്റ്റേജ് ഷോകളിലും നൃത്തത്തിലും താരം സജീവമാണ്.
https://www.facebook.com/Malayalivartha






















