പ്രായം റിവേഴ്‌സ് ഗിയറിലാണോ.... ബോളിവുഡിന്റെ സ്വപ്‌ന സുന്ദരി മാധുരി ദീക്ഷിതിന്റെ ഏറ്റവും പുതിയ ചിത്രം വൈറലാകുന്നു

ബോളിവുഡിന്റെ സ്വപ്‌ന സുന്ദരി മാധുരി ദീക്ഷിതിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഫ്‌ലോറല്‍ എംബ്രോയിഡറി ചെയ്ത നീല സാരിയില്‍ ആരും കൊതിക്കുന്ന അഴകിലാണ് മാധുരി പ്രത്യക്ഷപ്പെട്ടത്. താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ തന്റെ പുതിയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. നിമിഷങ്ങള്‍ക്കകം തന്നെ ചിത്രങ്ങള്‍ വൈറലായി. പ്രായം റിവേഴ്‌സ് ഗിയറിലാണോയെന്ന് ചോദിക്കുന്നവരുമുണ്ട്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മാധുരിയുടെ ഈ ചിത്രങ്ങള്‍ ഒരുപാട് പേര്‍ ഷെയര്‍ ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പ്രശസ്ത കോസ്റ്റ്യൂം ഡിസൈനര്‍ രാഹുല്‍ മിശ്രയാണ് ആ മനോഹര സാരിക്ക് പിന്നില്‍. സാരിക്ക് അനുയോജ്യമായി താരത്തെ അണിയിച്ചൊരുക്കിയിരിക്കുന്നത് ബോളിവുഡ് സുന്ദരിമാരുടെ പ്രിയപ്പെട്ട സ്‌റ്റൈലിസ്റ്റ് അമി പട്ടേലാണ്. പ്രശസ്ത ഡാന്‍സ് റിയാലിറ്റി ഷോ ഡാന്‍സ് ദിവാനേ 3 ല്‍ പങ്കെടുക്കാനെത്തിയ താരത്തിന്റെ ലുക്കാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഷോയിലെ വിധികര്‍ത്താക്കളില്‍ ഒരാളാണ് മാധുരി.
https://www.facebook.com/Malayalivartha






















