കടലില്‍ അകപ്പെട്ട തെരുവ് നായയെ രക്ഷപ്പെടുത്തി താര പുത്രൻ പ്രണവ് മോഹൻ ലാൽ
കടലില്‍ അകപ്പെട്ട തെരുവ് നായയെ രക്ഷപ്പെടുത്തുന്ന പ്രണവ് മോഹൻലാലിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ.
കടലില്‍ നിന്ന് പ്രണവ് നീന്തിവരുന്നത് രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയിൽ കാണാം.
പക്ഷെ കരയോട് അടുക്കുമ്പോഴാണ് കയ്യിൽ ഒരു നായയുണ്ടെന്ന് കാണാൻ കഴിയുന്നത്.
തീരത്ത് നിന്നവരുടെ അടുത്തേക്ക് നീന്തിക്കയറിയ പ്രണവ് നായയെ കരയിലെത്തിച്ചു.
രക്ഷപ്പടുത്തിയ തെരുവുനായയെ മറ്റു നായ്ക്കള്‍ക്കൊപ്പം വിട്ടതിനു ശേഷം നടന്നു പോകുന്ന പ്രണവിനെയും കാണാം.
നിരവധി പേരാണ് കമന്റ് ബോക്സിൽ അഭിനന്ദനവുമായി എത്തിയത്. 'ചാര്‍ളി', റിയല്‍ ലൈഫ് 'നരന്' എന്നൊക്കെയാണ് കമന്റുകളിൽ നിറയുന്നത്.
https://www.facebook.com/Malayalivartha