ഒരു പഴയകാല ഓര്‍മ്മ... കോളേജ് ജീവിതത്തിലെ ഒരു പഴയകാലചിത്രം പങ്കുവെച്ച് രമേഷ് പിഷാരടി

നടനും സംവിധായകനും അവതാരകനുമായ രമേഷ് പിഷാരടി തന്റെ കോളേജ് ജീവിതത്തിലെ ഒരു പഴയകാല ചിത്രം പങ്കുവച്ചിരിക്കുകയാണ്. കൂട്ടുകാര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രത്തിന് 'യൂത്തിന്‍പറ്റം' എന്നാണ് പിഷാരടി ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.
ഉയരത്തില്‍ എത്തിയാലും കൂടെ ഉള്ള സഹപാഠികളെ മറന്നു പോകുന്ന കൂട്ടത്തില്‍ രമേഷ് പിഷാരടി പെട്ടില്ല, താങ്കളുടെ സഹപഠികള്‍ക്ക് ഒരുപാട് സന്തോഷം ആയിട്ടുണ്ടാകും, ചേട്ടാ, ഇതൊരു വലിയ കാര്യം തന്നെയാണ് ചേട്ടന്‍ ചെയ്തത് പഴയ സഹപാഠികള്‍ക്ക് സന്തോഷം ഉണ്ടാകുന്ന കാര്യമാണ് എന്നിങ്ങനെ പിഷാരടിയെ അഭിനന്ദിച്ചു കൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha






















