ആരാണ് ദേവത... ബിക്കിനി ചിത്രങ്ങള്‍ പങ്കുവച്ച് നടി അമല പോള്‍

സോഷ്യല്‍മീഡിയയില്‍ സജീവസാന്നിദ്ധ്യമാണ് നടി അമല പോള്‍. തന്റെ പുതിയ ചിത്രങ്ങളൊക്കെ താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുണ്ട്. അതില്‍ ചിലത് വൈറലാകാറുമുണ്ട്. അത്തരത്തില്‍ നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ബിക്കിനി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ബീച്ചില്‍ നിന്നാണ് ഈ ചിത്രങ്ങളെടുത്തിരിക്കുന്നത്. ആരാണ് ദേവത എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
മനസും ശരീരവും ആത്മാവും എല്ലാ തലങ്ങളിലും, സ്വയം അറിയാനും അംഗീകരിക്കാനും സ്‌നേഹിക്കാനും പഠിക്കുന്ന ഒരു സ്ത്രീയാണ് ദേവതയെന്നും താരം കുറിച്ചിട്ടുണ്ട്.സമാധാനം, സ്‌നേഹം, സന്തോഷം, അഭിനിവേശം, വിനോദം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്ത്രീ. തന്റെ ജീവിതം അവള്‍ ആഗ്രഹിക്കുന്നതെന്തും ആക്കാനുള്ള പരിധിയില്ലാത്ത ശേഷി തനിക്കുണ്ടെന്ന് തിരിച്ചറിയുന്ന സ്ത്രീയെന്നും നടി കുറിച്ചു. ഞാന്‍ ദേവത, പുതിയ കാലത്തെ ദേവത തുടങ്ങിയ ഹാഷ് ടാഗുകളും ചിത്രങ്ങള്‍ക്കൊപ്പം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















