കഴിഞ്ഞ പത്തുവര്‍ഷമായി ഞാന്‍ കാത്തിരുന്ന ആള്‍ എത്തി... എന്റെ പ്രിയപ്പെട്ട സൂര്യ പ്രകാശമേ നിങ്ങള്‍ക്കായി ഞാന്‍ പതിറ്റാണ്ടായി കാത്തിരിക്കുകയായിരുന്നുവെന്ന് മംമ്ത കുറിക്കുന്നു

മലയാളത്തിന്റെ പ്രിയ താരം മംമ്ത കഴിഞ്ഞ പത്തുവര്‍ഷമായി ഒരാളെ കാത്തിരിക്കുകയുമായിരുന്നു. താരം കാത്തിരിക്കുന്നത് ജര്‍മ്മന്‍ സൂപ്പര്‍ കാര്‍ നിര്‍മാതാക്കളായ പോര്‍ഷെയുടെ സ്‌പോര്‍ട്‌സ് കാറായ 911 കരേര എസ് മോഡല്‍ എന്ന വാഹനമാണ്. ഇത് വെറുമൊരു കാര്‍ അല്ല പതിറ്റാണ്ടായി ഞാന്‍ കാത്തിരിക്കുന്ന തന്റെ ഡ്രീം കാറാണെന്ന് മംമ്ത പറയുന്നു. കഴിഞ്ഞ ദിവസം തന്റെ ഗ്യാരേജിലെ പുതിയ അതിഥിയെ തന്റെ പ്രിയപ്പെട്ട ആരാധകര്‍ക്കായി അഭിനേത്രി പരിചയപ്പെടുത്തി.ഇതൊരു ആഡംബര കാര്‍ അല്ല മറിച്ച് ഒരു സ്‌പോര്‍ട്‌സ് കാര്‍ ആണ്.
പോര്‍ഷെയുടെ സ്‌പോര്‍ട്‌സ് കാറായ 911 കരേര എസ് മോഡലിന് ഏകദേശം 1.84 കോടി രൂപയാണ് എക്‌സ്‌ഷോറും വില. കൊച്ചിയിലെ പോര്‍ഷെ ഡീലറില്‍ നിന്നു വാങ്ങിയ മഞ്ഞ നിറത്തിലുള്ള കരേര എസിന്റെ ഫോട്ടോകളാണ് ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുന്നത്. എന്റെ പ്രിയപ്പെട്ട സൂര്യ പ്രകാശമേ നിങ്ങള്‍ക്കായി ഞാന്‍ പതിറ്റാണ്ടായി കാത്തിരിക്കുന്നുവെന്ന അടിക്കുറിപ്പും ആരാധകര്‍ ഇതിനോടകം ഏറ്റെടുത്തു. എന്റെ സ്വപ്നമാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നുവെന്നും അഭിനേത്രി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha






















