എന്റെ മരണത്തിന് ആരും ഉത്തരവാദികളല്ല! ആത്മഹത്യാക്കുറിപ്പെഴുതി സിനിമ സീരിയൽ താരം ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ

ബംഗ്ലൂരുവിലെ ഫ്ലാറ്റിൽ കന്നഡ നടി സൗജന്യയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.
ഫോണില്‍ കിട്ടാതായതോടെ നടിയുടെ സുഹൃത്ത് ഫ്ലാറ്റിലെത്തി അന്വേഷിക്കുന്നതിനിടയിലായിരുന്നു മരിച്ച നിലയിൽ കണ്ടെത്തിയത്.
കര്‍ണാടകയിലെ കുമ്പളഗോട് സണ്‍വര്‍ത്ത് അപ്പാര്‍ട്ട്മെന്റില്‍ തൂങ്ങി മരിച്ച നിലയിലാണ് സൗജന്യയെ കണ്ടെത്തിയത്.
സൗജന്യയുടെ ഫ്ലാറ്റില്‍ നിന്നും ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്ന് ആത്മഹത്യ കുറിപ്പില്‍ പറയുന്നു.
കുടക് ജില്ലയിലെ കുശലനഗര്‍ സ്വദേശിനിയായ സൗജന്യ നിരവധി സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha






















