ലംബോര്‍ഗിനി, റേഞ്ച് റോവര്‍, ബി.എം.ഡബ്ല്യു... ആഡംബര വാഹനങ്ങള്‍ അരങ്ങ് വാഴുന്ന പൃഥ്വിരാജിന്റെ ഗ്യാരേജില്‍ ഇനി ജെ.സി.ഡബ്ല്യു എഡിഷന്‍ മിനി കൂപ്പറും...

സിനിമ കഴിഞ്ഞാൽ പൃഥ്വിരാജിന് കമ്പം വാഹനങ്ങളോടാണ്. ലംബോര്‍ഗിനി, റേഞ്ച് റോവര്‍, ബി.എം.ഡബ്ല്യു തുടങ്ങിയ ആഡംബര വാഹനങ്ങള്‍ അരങ്ങ് വാഴുന്ന പൃഥ്വിരാജിന്റെ ഗ്യാരേജില്‍ ഇപ്പോൾ പുതിയ അഥിതി കൂടെ എത്തിയിരിക്കുകയാണ്.
ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യുവിന്റെ ചെറുവാഹന വിഭാഗമായ മിനി ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള ജെ.സി.ഡബ്ല്യു എഡിഷന്‍ മിനി കൂപ്പറാണ് പൃഥ്വിരാജിന്റെ വാഹന ശേഖരത്തില്‍ എത്തിയിട്ടുള്ള പുതിയ മോഡല്‍.
45.50 ലക്ഷം രൂപയാണ് പുതിയ വാഹനത്തിന്റെ എക്‌സ് ഷോറും വില.
ഭാര്യ സുപ്രിയയ്‌ക്കൊപ്പം വാഹനത്തിന്റെ താക്കോൽ ഏറ്റുവാങ്ങുന്നതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
https://www.facebook.com/Malayalivartha






















