ഭാവനയുടെ പുത്തന്‍ ലുക്ക് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ...

സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി ഭാവന. ഇപ്പോഴിതാ ഭാവനയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. നടി തന്നെയാണ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. വയലിനും പിടിച്ച് വീദൂരതയിലേക്ക് നോക്കി നില്‍ക്കുന്ന ഭാവനെയാണ് ചിത്രത്തില്‍ കാണുന്നത്. ഇളം പീച്ച് നിറത്തിലുള്ള ബ്രൈഡല്‍ സാരി അണിഞ്ഞ് ക്രിസ്ത്യന്‍ വധുവിനെ പോലെയാണ് നടി എത്തിയിരിക്കുന്നത്. പേസ്റ്റല്‍ മിന്റ് നിറത്തില്‍ ഫ്‌ളോറല്‍ വര്‍ക്ക് ചെയ്ത സാരിക്കൊപ്പം ട്രാന്‍സ്പരന്റ് ഫുള്‍ സ്‌ളീവ് ബ്‌ളൗസാണ് നടി അണിഞ്ഞിരിക്കുന്നത്. ലോ ബണ്‍ ഹെയര്‍സ്‌റ്റൈലിനൊപ്പം സാരിക്ക് മാച്ച് ഇളം പീച്ച് നിറത്തിലെ വെയില്‍ ഭാവനയെ കൂടുതല്‍ സുന്ദരിയാക്കുന്നു. മിന്റ് നിറത്തിലെ ഹെവി സ്‌റ്റോണ്‍ സ്റ്റഡഡ് ചോക്കറും ഇയര്‍ ഡ്രോപ്‌സുമാണ് വേഷത്തിനൊപ്പം ആക്‌സസറൈസ് ചെയ്തിരിക്കുന്നത്. സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പ്രിയനടിയുടെ ചിത്രത്തിന് താഴെ കമന്റുമായി എത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















