മകനും സിനിമയിലേക്ക്..... സെയ്ഫ് അലി ഖാന്റെ മകന്‍ ഇബ്രാഹീമും ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു! വാർത്ത പുറത്തുവിട്ട് സെയ്ഫ് അലിഖാന്‍

മകന്റെ അരങ്ങേറ്റം അറിയിച്ച് സെയ്ഫ് അലി ഖാൻ. ഇബ്രാഹീമും ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നതായി റിപ്പോർട്ട്. സെയ്ഫ് അലിഖാന്‍ തന്നെയാണ് മകന്റെ ബോളിവുഡ് പ്രവേശനം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. സംവിധായകന്‍ കരണ്‍ജോഹറിന്റെ സഹായിയായാണ് ഇബ്രാഹീം ബോളിവുഡിലേക്കുള്ള തന്റെ ആദ്യ സാന്നിധ്യം അറിയിച്ചിരിക്കുന്നത്. സിനിമയുടെ പേരും മറ്റു വിവരങ്ങളും ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മകന്റെ ബോളിവുഡ് അരങ്ങേറ്റത്തെക്കുറിച്ചുള്ള സെയ്ഫ് അലി ഖാന്റെ വെളിപ്പെടുത്തല്‍ പുറത്ത് വന്നത്. 'അവരെല്ലാം വ്യത്യസ്തരാണ്. വ്യത്യസ്ത ആശയങ്ങളും സ്വപ്‌നങ്ങളും ഉള്ളവര്‍. ഇബ്രാഹീം, കരണ്‍ ജോഹര്‍ സിനിമയില്‍ സംവിധാന സഹായിയായി എത്തുന്നതാണ് പുതിയ വാര്‍ത്ത. ' എന്നാണ് സെയ്ഫ് അലി ഖാന്‍ പറഞ്ഞത്.
അതോടൊപ്പം തന്നെ മക്കള്‍ക്ക് നല്‍കിയ ഉപദേശം എന്ത് എന്ന ചോദ്യത്തിന് സെയ്ഫ് അലിഖാന്റെ മറുപടി ഇങ്ങനെയായിരുന്നു; 'നിങ്ങള്‍ക്ക് ചുറ്റും ധാരാളം ആളുകളുണ്ട്. വലിയ താരങ്ങളും മികച്ച അഭിനേതാക്കളും ഉണ്ട്. എല്ലാവരില്‍ നിന്നും കാര്യങ്ങള്‍ പഠിക്കുക. നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുക. തെറ്റുകള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ജീവിക്കുന്ന കാലഘട്ടത്തില്‍ ലോകത്തിന് എന്ത് സംഭാവന നല്‍കി എന്നതിലാണ് കാര്യം. നമ്മള്‍ വിനോദമേഖല തെരഞ്ഞെടുത്തു. ചെയ്യുന്ന കാര്യം എന്റര്‍ടൈനിങ് ആണെന്ന് ഉറപ്പാക്കുക.' സെയ്ഫ് അലി ഖാന്റെ മകള്‍ സാറ അലി ഖാന്‍ നേരത്തെ തന്നെ സിനിമയിൽ സജീവമാണ്.
അതേസമയം 2018 ല്‍ സുഷാന്ത് രജ്പുത് നായകനായി അഭിനയിച്ച 'കേദര്‍നാഥ്' എന്ന ചിത്രത്തിലാണ് സാറ അരങ്ങേറ്റം കുറിച്ചത്. സാറയും ഇബ്രാഹീമും സെയിഫിന്റെ ആദ്യ ഭാര്യ അമൃത സിങ്ങിലെ മക്കളാണ്. കരീന കപൂറില്‍ തൈമൂര്‍, ജഹാംഗീര്‍ അലിഖാന്‍ എന്നിങ്ങനെ രണ്ട് മക്കളുണ്ട്.
https://www.facebook.com/Malayalivartha






















