'അഭ്യൂഹങ്ങൾക്ക് വിരാമം'; നാഗചൈതന്യയും സാമന്തയും വിവാഹമോചിതരാകുന്നെന്ന് ഔദ്യോഗിക സ്ഥിരീകരണം; സംയുക്തമായി തയ്യാറാക്കിയ കുറിപ്പ് സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ച് താരങ്ങൾ

താരദമ്പതികളില്‍ പ്രമുഖരായ നാഗചൈതന്യയും സാമന്തയും വിവാഹമോചിതരാകുന്നെന്ന് ഔദ്യോഗിക സ്ഥിരീകരണം. ഇരു താരങ്ങളും സംയുക്തമായി തയ്യാറാക്കിയ കുറിപ്പ് സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് അഭ്യൂഹങ്ങള്‍ സത്യമായിരുന്നുവെന്ന് തെളിഞ്ഞത്.
മുന്‍പ് സമൂഹമാദ്ധ്യമങ്ങളില്‍ നിന്ന് സാമന്ത പേരില്‍ ചേര്‍ത്തിരുന്ന നാഗചൈതന്യയുടെ കുടുംബപേരായ അക്കിനേനി നീക്കിയിരുന്നു. ഇതാണ് ഇരുവരും അകലുന്നതായി ചര്‍ച്ചയുണ്ടാകാന്‍ കാരണമായത്. വര്‍ഷങ്ങളായുളള സൗഹൃദമാണ് 2017ല്‍ ഗോവയില്‍ വച്ച് വിവാഹത്തിലെത്തിയത്. ഗൗതം മേനോന്റെ തെലുങ്ക് ചിത്രം 'യേ മായ ചേസാവെ'യില്‍ അഭിനയിക്കുമ്ബോഴാണ് 2010ല്‍ ഇരുവരും തമ്മില്‍ പ്രണയത്തിലായത്.
സിനിമയില്‍ തുടരുന്നതിനുളള സാമന്തയുടെ തീരുമാനമാണ് ഇരുതാരങ്ങളും തമ്മിലെ ബന്ധത്തില്‍ വിളളലുണ്ടാകാന്‍ കാരണമായി ഗോസിപ്പുകളില്‍ വന്നിരുന്നത്. തങ്ങള്‍ ഇരുവരും അവരവരുടെ വഴികളിലേക്ക് പിരിയുകയാണെന്നും ആഴത്തിലുളള സൗഹൃദം തുടരാനാകുമെന്ന് കരുതുന്നതായുമാണ് ഇരുവരും പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നത്. പിന്‍താങ്ങിയവര്‍ക്ക് നന്ദി പറയുന്നതായും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ഇരുവരും ആവശ്യപ്പെടുന്നുണ്ട്.
https://www.facebook.com/Malayalivartha






















