അഭ്യൂഹങ്ങള്‍ക്ക് വിട നല്‍കി സാമന്തയും നാഗചൈതന്യയും വേര്‍പിരിയുന്നുവെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നുവെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് തെന്നിന്ത്യന്‍ താരങ്ങളായ സാമന്തയും നാഗചൈതന്യയും. ഇരുവരും വിവാഹ മോചിതരാകുന്നുവെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടക്കുകയായിരുന്നു. ഈ അഭ്യൂഹങ്ങളോട് ഇരുവരും പ്രതികരിച്ചിരുന്നുമില്ല. സോഷ്യല്‍ മീഡിയ വഴിയാണ് ഇരുവരും തങ്ങള്‍ വിവാഹ ബന്ധം വേര്‍പെടുത്തുന്നുവെന്ന് പ്രേക്ഷകരെ അറിയിച്ചത്. 'ഞങ്ങളുടെ എല്ലാ സുമനസ്സുകള്‍ക്കും. ഒരുപാട് ആലോചനകള്‍ക്കും ചിന്തകള്‍ക്കും ശേഷം ഭാര്യഭര്‍ത്താവ് എന്ന നിലയില്‍ നിന്ന് പിരിഞ്ഞ് സ്വന്തം വഴികള്‍ തേടാന്‍ ഞാന്‍ തീരുമാനിച്ചു. ഒരു ദശാബ്ദത്തിലേറെ നീണ്ട സൗഹൃദം ഞങ്ങളുടെ ഭാഗ്യമാണ്, ഞങ്ങള്‍ക്കിടയില്‍ എന്നും ഒരു പ്രത്യേക ബന്ധം നിലനില്‍ക്കുമെന്ന് വിശ്വസിക്കുന്നു. ബുദ്ധിമുട്ടുള്ള ഈ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും മുന്നോട്ട് പോകാന്‍ ആവശ്യമായ സ്വകാര്യത നല്‍കാനും ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു' താരങ്ങള്‍ പോസ്റ്റില്‍ കുറിച്ചു.
https://www.facebook.com/Malayalivartha






















