ബിഗ് ബോസ് വേദിയില്‍ രണ്‍വീറിന്റെ ചോദ്യത്തിന് സല്‍മാന്‍ ഖാന്റെ മറുപടി

ബിഗ് ബോസ് 15 വീണ്ടും അവതാരകനായി എത്തിയിരിക്കുകയാണ് ആരാധകരുടെ പ്രിയപ്പെട്ട സല്‍മാന്‍ ഖാന്‍. പ്രമുഖ റിയാലിറ്റി ഷോയുടെ ആദ്യ ദിനം മത്സരാര്‍ത്ഥികളെ പരിചയപ്പെടുത്തുന്നതിനിടയില്‍ നടന്‍ രണ്‍വീര്‍ സിങ് സല്‍മാനൊപ്പം വേദിയിലെത്തിയത്. തന്റെ പുതിയ ടെലിവിഷന്‍ ക്വിസ് ഷോയെക്കുറിച്ച് സംസാരിക്കാനാണ് നടന്‍ വന്നത്. സല്‍മാനൊപ്പം ഒരു ഗെയിം കളിച്ചാണ് തന്റെ പുതിയ ഷോയെക്കുറിച്ച് രണ്‍വീര്‍ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. സല്‍മാന്‍ അഭിനയിച്ച ബജ്‌റംഗി ഭായ്ജാനില്‍ ആരാണ് താരത്തിന്റെ കാമുകി എന്നായിരുന്നു ചോദ്യം. ഇതിന് മറുപടിയായി ഞാന്‍ എന്റെ കാമുകിയുടെ പേര് പോലും ഓര്‍ക്കുന്നല്ല, ആ എന്നെ കൊണ്ടാണോ ബജ്‌റംഗി ഭായ്ജാന്റെ കാമുകിയുടെ പേര് പറയിപ്പിക്കുന്നത് എന്നായിരുന്നു സല്‍മാന്റെ മറുചോദ്യം. എന്നാല്‍ ഉടനടി ബജ്‌റംഗി അവളരെ മാഡം ജി എന്നാണ് വിളിച്ചിരുന്നതെന്ന് സല്‍മാന്‍ ഓര്‍ത്തെടുത്തു. സിനിമയില്‍ കരീന കപൂര്‍ അഭിനയിച്ച കഥാപാത്രത്തിന്റെ പേര് പറയാന്‍ കഴിയാതെപോയതിന് നടിയോട് മാപ്പ് ചോദിക്കുന്നുമുണ്ട് സല്‍മാന്‍. രസിക എന്നായിരുന്നു കരീനയുടെ കഥാപാത്രത്തിന്റെ പേര്.
https://www.facebook.com/Malayalivartha






















