റഷ്യ ടൂര്‍ പോയത് പോലെയാണ് ഇത് കണ്ടപ്പോള്‍ തോന്നുന്നത്.... പേളിയുടെ ഹോം ടൂറിൽ ആരാധകരെ ഞെട്ടിച്ച് ആ കാഴ്ച!!! വീഡിയോ വൈറൽ

അടുത്തിടെയാണ് പേളിയും, ശ്രീനിഷും, മകൾ നിലയുമായി പുതിയ വീട്ടിലേയ്ക്ക് താമസം മാറിയത്. ജീവിതത്തിലെ ചെറിയ സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇതൊക്കെ പ്രേക്ഷകരുടെ ഇടയില്‍ വൈറല്‍ ആകാറുമുണ്ട്.
ഇപ്പോഴിതാ പേളിയുടെ യൂട്യൂബ് ചാനലിലൂടെ പുതിയ വീടിന്റെ വിശേഷങ്ങൾ പങ്കുവച്ചുളള ഹോം ടൂർ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. വീട്ടിലെ ഷൂ റാക് തുറന്നു കാണിച്ചാണ് ഹോം ടൂർ വീഡിയോ തുടങ്ങുന്നത്.
മകൾ നിലയുടെ കളിപ്പാട്ടങ്ങളും അവള്‍ക്ക് ലഭിച്ച സമ്മാനങ്ങളുമെല്ലാം അതേ പോലെ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. ഓപ്പണ്‍ കിച്ചണായതിനാല്‍ അടുക്കളയില്‍ ഇഷ്ടം പോലെ സ്ഥലമുണ്ടെന്നും പേളി പറയുന്നു.അപ്പോഴാണ് പുതിയ ബെഡ് എത്തുന്നത്. ഇതോടെ പുതിയ ബെഡിന്റെ അണ്‍ ബോക്സിംഗും ഗംഭീരമാക്കി.
പേളിയും ശ്രീനിഷും ചേർന്നാണ് പുതിയ ബെഡ് കട്ടിലിൽ സെറ്റാക്കിയത്. കൂടുതല്‍ സമയവും ബെഡിലായതിനാല്‍ കുറച്ച് നല്ലൊരു ബെഡ് വേണമെന്ന് കരുതി, അങ്ങനെയാണ് ഓര്‍ഡര്‍ ചെയ്തത്. പുതിയ ബെഡ് വരുന്നതന്നറിഞ്ഞ് കട്ടില്‍ ഫ്രീയാക്കി വെച്ചിരുന്നുവെന്നും പേളി വീഡിയോയിൽ പറഞ്ഞിരുന്നു. പുതിയ ബെഡിൽ മകൾ നിലയെ കിടത്തുകയും ചെയ്തു. ചിരിച്ചുകൊണ്ട് നില കമിഴ്ന്നു വീഴുന്നതും വീഡിയോയിൽ കാണാം.
മകളുടെ കുഞ്ഞിക്കാലിന്റെ ചിത്രവും വീഡിയോയിൽ ഇരുവരും കാണിച്ചു. നിലയുടെ ഫുള്‍ ഷേഡ്‌സ് കാണിച്ചുള്ള ചിത്രവും ഡൈനിങ് ഹാളില്‍ വച്ചിട്ടുണ്ട്. യൂട്യൂബില്‍ നിന്ന് ലഭിച്ച പ്ലേ ബട്ടണ്‍ ഹാളിലാണ്. വീട്ടിലെ ഗസ്റ്റ് റൂമിൽ മുരുകന്റെയും ജീസസിന്റെയും ഫോട്ടോ വച്ചിട്ടുണ്ട്. രാവിലെ ഇവിടെ വന്ന് പ്രാർത്ഥിക്കുമെന്ന് ഇരുവരും പറഞ്ഞു. ബിഗ് ബോസിലെ ചിത്രങ്ങള്‍ ബെഡ് റൂമിലാണ് വെച്ചിരിക്കുന്നത്. ഇതിനെ കുറിച്ചും ഇരുവരും പറഞ്ഞിരുന്നു. സഹോദരി റേച്ചല്‍ തന്ന സമ്മാനത്തെക്കുറിച്ചും പേളി വീഡിയോയില്‍ പറയുന്നു.
നിലയുടെ റൂം ഏതാണെന്നും എല്ലാവരും ചോദിക്കാറുണ്ട്. പക്ഷേ നിലയ്ക്ക് സ്പെഷ്യലായിട്ട് ബെഡ്റൂം ഇല്ലെന്ന് പേളി പറഞ്ഞു. ബാൽക്കണിയിൽ എത്തുമ്പോഴാണ് ഹോം ടൂർ അവസാനിക്കുന്നത്. തങ്ങളേറ്റവും കൂടുതൽ ഇരിക്കുന്ന സ്ഥലമാണ് ബാൽക്കണിയെന്നായിരുന്നു ഇരുവരും പറഞ്ഞത്.
പേളിഷ് നിമിഷങ്ങളുടെ കുറേ ചിത്രങ്ങളും ഇവിടെയുണ്ട്. റഷ്യ ടൂര്‍ പോയത് പോലെയാണ് ഇത് കണ്ടപ്പോള്‍ തോന്നുന്നത്. എങ്ങനെയുണ്ടായിരുന്നു ഹോം ടൂര്‍ എന്നും പേളി ചോദിക്കുന്നുണ്ട്. പേളിയുടേയും ശ്രീനിയുടേയും ഹോം ടൂര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. നല്ല പ്രതികരണങ്ങളാണ് കമന്റ് ബോക്സുകളിൽ നിറയുന്നത്. ഇത്രയും ചിരിച്ച് ഒരു ഹോം ടൂര്‍ ആദ്യമായിട്ടാണെന്നാണ് ആരാധകർ പറയുന്നത്.
https://www.facebook.com/Malayalivartha






















