സര്‍ജറി കഴിഞ്ഞപ്പോള്‍ അയാൾ എന്നോട് പറഞ്ഞത് ഒരു കുഞ്ഞിന്നെ നല്‍കാന്‍ നിനക്ക് കഴിയില്ലല്ലോ എന്നായിരുന്നു; ഷോയിൽ പൊട്ടിക്കരഞ്ഞ് നടിയും ട്രാന്‍സ്‌ജെന്‍ഡറുമായ പ്രിയങ്ക

തന്റെ ആദ്യ പ്രണയത്തെയും അത് സമ്മാനിച്ച ഹൃദയവേദനയെയും കുറിച്ച് ബിഗ് ബോസ് തെലുങ്ക് സീസണില്‍ വെളിപ്പെടുത്തി നടിയും ട്രാന്‍സ്‌ജെന്‍ഡറുമായ പ്രിയങ്ക. അബ്ബാ എന്ന് വിളിക്കുന്ന രവി എന്ന വ്യക്തിയുമായിട്ടായിരുന്നു തന്റെ ആദ്യ പ്രണയം എന്ന് പ്രിയങ്ക പറയുന്നു.
ഏതാണ്ട് ആറ് വർഷത്തോളം താനും ആയാളും തമ്മില്‍ പ്രണയത്തില്‍ ആയിരുന്നെന്നും ഏറ്റവും ഒടുവിലത്തെ തന്റെ സര്‍ജറി കഴിഞ്ഞപ്പോള്‍ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് പുള്ളിയോട് സംസാരിച്ചിരുന്നു.
ആദ്യം അയാള്‍ സമ്മതിച്ചതാണ്. എന്നാല്‍ പിന്നീട് അവന്റെ അച്ഛന്റെയും അമ്മയുടെയും വാക്ക് കേട്ട് അയാള്‍ക്ക് ബന്ധത്തില്‍ നിന്നും പിരിയേണ്ടി വന്നുവെന്ന് പ്രിയങ്ക പറയുന്നു.
തന്റെ മാതാപിതാക്കള്‍ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നു. അത് കൊണ്ടുതന്നെ നിന്നെ വിവാഹം കഴിക്കാന്‍ കഴിയില്ല.
മാത്രമല്ല ഒരു കുഞ്ഞിന്നെ നല്‍കാന്‍ നിനക്ക് കഴിയില്ലല്ലോ, എന്നുള്ള സംസാരം ആണ് അയാള്‍ തന്നോട് ഏറ്റവും ഒടുവില്‍ നടത്തിയതെന്നും പ്രിയങ്ക വെളിപ്പെടുത്തി. അമ്മയാകാന്‍ വേണ്ടി താന്‍ ചികിത്സയ്ക്ക് തയ്യാര്‍ ആണ്.
ഡോക്ടര്‍മാരുമായി അതിന്റെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇക്കാര്യങ്ങള്‍ ഒക്കെയും താന്‍ രവിയെ അറിയിക്കാന്‍ ശ്രമിച്ചു എങ്കിലും തനിക്ക് ഒരിക്കലും കുട്ടികളുണ്ടാകില്ലെന്ന് പറഞ്ഞുകൊണ്ട് അയാള്‍ തന്നെ നിരസിച്ചു. വാക്കാല്‍ ഒരുപാട് അപമാനിച്ചുവെന്നും തകര്‍ന്നുപോയെന്നും പ്രിയങ്ക ഷോയിൽ വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha






















