സന്തോഷ് പണ്ഡിറ്റിന് എന്താടോ ഇത്ര വല്യ കുഴപ്പം... നാലാള് അറിയാനായി ഒരുപാട് കഷ്ടപ്പെടുന്നുണ്ടല്ലേ? എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട്! കമന്റിട്ടവനെ കണ്ടംവഴി ഓടിച്ച് സാധിക, ഏറ്റെടുത്ത് സോഷ്യൽമീഡിയ

സോഷ്യല്‍ മീഡിയയില്‍ സജീവമായ നടിയാണ് സാധിക വേണുഗോപാല്‍. സിനിയമയിലും സീരിയലിലുമൊക്കെയായി ആരാധകരുടെ ഇഷ്ടതാരമായി മാറിയിരിക്കുകയാണ് താരം. പലപ്പോഴും സോഷ്യൽമീഡിയയിൽ താരം പങ്കുവെയ്ക്കാറുള്ള ചിത്രങ്ങൾ വൈറലായി മാറാറുണ്ട്. അതുകൊണ്ട് തന്നെ സൈബർ ആക്രമണങ്ങൾക്കും ഇരയാകാറുമുണ്ട്. തന്റെ പോസ്റ്റുകൾക്ക് താഴെ മോശം കമന്റ് ഇടുന്നവര്‍ക്കെതിരേ പലപ്പോഴും ശക്തമായ മറുപടിയുമായി സാധിക രംഗത്തു വരാറുണ്ട്. ഇപ്പോഴിതാ തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനു താഴെ വന്ന ഒരു കമന്റിന് ചുട്ടമറുപടി നല്‍കിയിരിക്കുകയാണ് സാധിക..
സാധികയെ നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റുമായി താരതമ്യം ചെയ്ത ഒരാള്‍ പങ്കുവച്ച കമന്റിനാണ് താരം കമന്റിലൂടെതന്നെ മറുപടി നല്‍കിയത്. കുറച്ചു ദിവസങ്ങളായി സന്തോഷ് പണ്ഡിറ്റും സ്റ്റാര്‍ മാജിക്ക് ഷോയും തമ്മിലുള്ള വിവാദങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. ഈ സാഹചര്യത്തിലാവാം അയാള്‍ സന്തോഷ് പണ്ഡിറ്റിന്റെ പേര് ഉള്‍പ്പെടുത്തി കമന്റ് ചെയ്തത്. സാധിക ഒരു ഹിന്ദി ഗാനത്തിന് ചുവടുവയ്ക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.
ഈ വീഡിയോയ്ക്ക് താഴെയാണ് ഒരാള്‍ സന്തോഷ് പണ്ഡിറ്റുമായി താരമതമ്യം ചെയ്ത് കമന്റിട്ടത്. ഈ കമന്റിനാണ് സാധിക ഇപ്പോള്‍ ചുട്ടമറുപടി നല്‍കിയത്. ആയാളുടെ കമന്റ് ഇങ്ങനെയായിരുന്നു, മലയാള സിനിമയുടെ വാഗ്ദാനം , One and only Lady super staar, Female സന്തോഷ് പണ്ഡിറ്റ്. ഈ കമന്റിന് സാധിക നല്കിയ മറുപടി ഇങ്ങനെയായിരുന്നു. സന്തോഷ് പണ്ഡിറ്റിന് എന്താടോ ഇത്ര വല്യ കുഴപ്പം ഒന്നുമല്ലെങ്കിലും മറ്റുള്ളവരുടെ കാലുപിടിക്കാതെ സ്വന്തമായി അധ്വാനിച്ചു ജീവിക്കുന്നില്ലേ?
ഓരോരുത്തര്‍ക്കും ഓരോ രീതികള്‍ അത്രയേ ഉള്ളൂ. അല്ലാതെ താങ്കളെപോലെ ഫുള്‍ടൈം മറ്റുള്ളവരെ കുറ്റം പറഞ്ഞ് അവരുടെ പോസ്റ്റില്‍ കളിയാക്കിയും പുച്ഛിച്ചും കമന്റ് ഇട്ടും ഇങ്ങനെ നെഗറ്റീവായി ജീവിക്കയല്ലല്ലോ? നാലാള് അറിയാനായി ഒരുപാട് കഷ്ടപ്പെടുന്നുണ്ടല്ലേ? എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട്. all the best . and i am proud if i can be a female santhosh pandit എന്നാണ് സാധിക കുറിച്ചത്. താരത്തിന്റെ ഈ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇതാദ്യമായാണ് സാധിക ഇത്തരം കമന്റുകള്‍ക്ക് മറുപടി നല്‍കുന്നത്.
2015 ലായിരുന്നു സാധിക്കയുടെ വിവാഹം. ആ ദാമ്പത്യം അധിയ്ക്ക നാൾ നീണ്ടുപോയില്ല. 2018 ൽ ഇരുവരും വേർപിരിഞ്ഞു. തന്റെ തീരുമാനമായിരുന്നു വിവാഹമോചനം വേണമെന്നതെന്ന് സാധിക തന്നെ നേരത്തെ പറഞ്ഞിട്ടുണ്ടായിരുന്നു. പരസ്പരം മനസിലാക്കി പോവാൻ കഴിയുന്നില്ലെങ്കിൽ പിരിയണം. ഇപ്പോൾ ഞാൻ സന്തോഷവതിയാണ്. എന്നെ എന്റെ അച്ഛനും അമ്മയും വളർത്തിയത് പേടിക്കാതെയാണ് എന്നുമായിരുന്നു വിവാഹമോചന വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ സാധിക പറഞ്ഞത്.
താരത്തിന്റെ അച്ഛൻ വേണുഗോപാൽ സിനിമയിൽ കെ.എസ്. സേതുമാധവൻ സാറിന്റെ അസിസ്റ്റന്റായി ജോലി ചെയ്തിരുന്നു. ഒരുപാട് വർഷങ്ങൾക്ക് ശേഷം അച്ഛൻ ഇപ്പോൾ തിരക്കഥകൾ എഴുതുന്നുണ്ട് . അച്ഛന്റെ സിനിമയിൽ അഭിനയിക്കണമെന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹമെന്നും നടി പറഞ്ഞിട്ടുണ്ട്.. അമ്മ രേണുക ദേവി താളവട്ടം , കാതോട് കാതോരം തുടങ്ങി ഇരുപത്തഞ്ചിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.അനിയൻ വിഷ്ണു ബംംഗ്ളൂരുവിൽ ജോലി ചെയ്യുകയാണ്.
https://www.facebook.com/Malayalivartha






















