Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

മാതാപിതാക്കളെ ധിക്കരിച്ച് തിരഞ്ഞെടുത്തത് രണ്ടാം കെട്ടുകാരനെ... പിന്നീട് നേരിട്ടത് പ്രതീക്ഷിക്കാത്ത കാര്യങ്ങൾ... വെളിപ്പെടുത്തലുമായി അനന്യ

08 OCTOBER 2021 11:32 AM IST
മലയാളി വാര്‍ത്ത

ആഞ്ചനേയനെ വിവാഹം ചെയ്ത് വിവാദങ്ങളില്‍പ്പെട്ട നടിയാണ് മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും തിളങ്ങിയ നടി അനന്യ. വിവാഹ ശേഷവും അനന്യ സിനിമയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍, ഇടയ്ക്കപ്പോഴോ സിനിമകളിൽ നിന്ന് മാറി നിൽക്കുകയും ചെയ്തു. കുട്ടനാനാടന്‍ ബ്ലോഗിന് ശേഷം മലയാളത്തില്‍ നല്ല വേഷങ്ങളൊന്നും അനന്യയെ തേടി വന്നില്ല.

അതുകൊണ്ടുതന്നെ താരത്തിന്റെ ഇടവേള മലയാളികള്‍ ശ്രദ്ധിച്ചതുമില്ല. ഇപ്പോൾ താരം വീണ്ടും തിരിച്ചെത്തിയത് പൃഥ്വിരാജ് സുകുമാരന്‍ നായകനായി എത്തിയ ഭ്രമം സിനിമയിലൂടെയാണ്. മലയാളത്തില്‍ സിനിമകള്‍ ലഭിക്കാത്തത് കൊണ്ടാണ് തന്നെ കാണാത്തതെന്നാണ് അനന്യ നേരത്തെ പറഞ്ഞിരുന്നത്. അല്ലാതെ വിവാഹ ശേഷം സിനിമ ഉപേക്ഷിച്ചതല്ലെന്നും അനന്യ പറയുന്നു. കോലാഹലങ്ങൾ സൃഷ്ടിച്ച വിവാഹത്തിനൊടുവിൽ വീട്ടുകാരുമായി തെറ്റിപ്പിരിഞ്ഞ താരം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ...

ചിലപ്പോഴെങ്കിലും നമ്മളെടുക്കുന്ന തീരുമാനങ്ങള്‍ മാതാപിതാക്കളെ വേദനിപ്പിക്കുന്ന സാഹചര്യങ്ങളുണ്ടാകാം. എന്റെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചത്. ഞാന്‍ അവരുടെ മകളാണ്. എന്നെ വെറുക്കാന്‍ അവര്‍ക്കോ, അവരെ മറക്കാന്‍ എനിക്കോ കഴിയില്ല. അകല്‍ച്ച ഉണ്ടായിരുന്നെങ്കിലും പിണക്കങ്ങളെല്ലാം മറന്ന് ഇപ്പോള്‍ പപ്പയും മമ്മിയും അനിയനും തനിക്കൊപ്പമുണ്ട്. ആഞ്ജനേയന്‍ തന്റെ ബലമാണ്. വിവാഹവുമായി ബന്ധപ്പെട്ടുകൊണ്ട് മാതാപിതാക്കളെ എതിരാക്കിയതില്‍ പശ്ചാത്താപം അല്ല മറിച്ചു സങ്കടമാണുള്ളത്.

 

 

 

ആ വേദന കാലമെത്ര കഴിഞ്ഞാലും മായുകയില്ല. ഒറ്റക്ക് ഇരിക്കുന്ന അവസരങ്ങളില്‍ കരച്ചില്‍ വരും. അച്ഛനെയും അമ്മയെയും ധിക്കരിച്ചു വിവാഹം കഴിച്ചതിന്റെ പേരില്‍ ആരും പിന്തുണച്ചിരുന്നില്ല. അച്ഛനോടും അമ്മയോടും ഉള്ള സ്നേഹം അങ്ങനെ ഒന്നും പൊയ്‌പോകില്ല. അവരെ കാണണം എന്നുള്ളപ്പോള്‍ വീട്ടില്‍ പോകാറുണ്ട്. എങ്കിലും ചില പ്രയാസങ്ങള്‍ തങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. ഒരിക്കല്‍ മുറിഞ്ഞത് കൂട്ടിയോജിപ്പിക്കാന്‍ സമയം വേണ്ടി വരുമല്ലോ. ഭാവിയില്‍ എല്ലാം പരിഹരിക്കപ്പെടും എന്നാണ് താരം പറഞ്ഞത്.

ഭര്‍ത്താവ് ആഞ്ജനേയന്റെ രണ്ടാം വിവാഹം ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് താന്‍ അദ്ദേഹത്തെ വിവാഹം കഴിച്ചത്. അധികം ആരെയും അറിയിക്കാതെ പെട്ടെന്ന് നടത്തിയ വിവാഹം ആയതുകൊണ്ട് തന്നെ പല തരത്തില്‍ ഉള്ള വിവാദങ്ങള്‍ക്കും തങ്ങള്‍ ഇര ആയിരുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ വീട്ടില്‍ ആദ്യം എതിര്‍പ്പ് ആയിരുന്നു എന്നത് സത്യമാണ്. എന്നാല്‍ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിയപ്പോള്‍ വിവാഹത്തിന് അവര്‍ക്ക് സമ്മതം ആണെന്നും പറഞ്ഞു.

ഞങ്ങളുടെ വിവാഹ ശേഷം ആഞ്ജനേയന് വലിയ രീതിയില്‍ തന്നെ ബോഡി ഷെയിംമിങ് നേരിടേണ്ടി വന്നു. അന്ന് എനിക്ക് ഒരു വാശി ഉണ്ടായി, ഈ പ്രതിസന്ധിയെ ഒറ്റയ്ക്ക് നിന്ന് നേരിടണം എന്ന്. അന്ന് ആ പ്രതിസന്ധികളോട് പൊരുതി തന്നെയാണ് ഇത് വരെ എത്തിയത്. കൂടാതെ സിനിമയില്‍ അവസരങ്ങള്‍ക്കായി അങ്ങോട്ട് പോകുന്ന ആളല്ല ഞാന്‍. എല്ലാ വേഷങ്ങളും ഇങ്ങോട്ട് വന്നതാണ്.

അവസരങ്ങളെക്കുറിച്ച് ഒരിക്കലും ഭയം തോന്നിയിട്ടില്ലെന്നും എനിക്കുള്ളത് എനിക്ക് തന്നെ വരുമെന്നാണ് വിശ്വാസമെന്നും അനന്യ അഭിമുഖത്തിൽ പറയുന്നു. 1995ല്‍ പുറത്തിറങ്ങിയ പൈ ബ്രദേഴ്‌സ് എന്ന സിനിമയിലൂടെ ബാലതാരമായി മലയാള സിനിമയിലേക്കെത്തിയ അനന്യ പിന്നീട് നായികയായി അരങ്ങേറുകയായിരുന്നു. സീനിയേഴ്‌സ്, ഡോക്ടര്‍ ലൗ, പുതിയ നിയമം, മാസ്റ്റേഴ്‌സ്, മുല്ലമൊട്ടും മുന്തിരിച്ചാറും തുടങ്ങി ഒട്ടേറെ മലയാള ചിത്രങ്ങളില്‍ അനന്യ വേഷമിട്ടിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (6 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (6 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (7 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (7 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (7 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (8 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (8 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (9 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (9 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (9 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (12 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (12 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (13 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (13 hours ago)

Malayali Vartha Recommends