പുത്തന്‍ ലുക്കില്‍ മലയാളികളുടെ സ്വന്തം മമ്മൂക്ക... പുത്തന്‍ലുക്ക് ഏറ്റെടുത്ത് ആരാധകര്‍
മലയാളികളുടെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂക്കയുടെ പുത്തന്‍ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. താരം തന്നെയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. നിമിഷനേരം കൊണ്ട് ചിത്രം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ചുവപ്പ് ലൈനുള്ള ചെക്കിന്റെ ഷര്‍ട്ടും അതിന് ചേരുന്ന കണ്ണടയും ധരിച്ച് നില്ക്കുന്ന ചിത്രമാണ് മമ്മൂട്ടി പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് കമന്റുമായി നിരവധി താരങ്ങളും എത്തി. ജനാര്ദ്ദനന്, സിദ്ദിഖ്, ഹരീഷ് കണാരന്, ദൃശ്യ രഘുനാഥ്, ശ്വേത മേനോന്, ധര്മ്മജന്, നാദിര്‍ഷാ, നിര്‍മ്മല്‍ പാലാഴി, എന്നിവര്‍ കമന്റുകളുമായി എത്തിയിട്ടുണ്ട്.
മമ്മൂക്ക ങ്ങള് പൊളിയാണ്, എത്ര വയസ്സായാലും ഉന്‍ സ്റ്റൈല്‍ അഴക് ഉന്നെ വിട്ട് പോകമാട്ടെന്‍ തുടങ്ങിയ രസികന്‍ കമന്റുകളാണ് ചിത്രത്തിന് താഴെ നിറയുന്നത്. മമ്മൂട്ടിയുടെ കൂളിംഗ് ഗ്ലാസ് ചോദിച്ചും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്. ഉണ്ടയ്ക്ക് ശേഷം ഹര്‍ഷാദ് തിരക്കഥ ഒരുക്കുന്ന പുഴുവാണ് മമ്മൂട്ടിയുടെ വരാനിരിക്കുന്ന ചിത്രം.
https://www.facebook.com/Malayalivartha