പ്രശസ്ത കന്നഡ നടന് സത്യജിത് അന്തരിച്ചു; ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് നഗരത്തിലെ ബൗറിങ് ആശുപത്രിയില്‍ വച്ച് രണ്ട് മണിയോടെയാണ് അന്ത്യം
പ്രശസ്ത കന്നഡ നടന് സത്യജിത്(72) അന്തരിച്ചതായി റിപ്പോർട്ട്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് നാളുകളായി ചികിത്സയിൽ കഴിയുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് നഗരത്തിലെ ബൗറിങ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
അതേസമയം മുന്‍നിര നായകന്മാരോടൊപ്പം 650 ലേറെ ചിത്രങ്ങളില്‍ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സിനിമയിലെത്തുന്നതിന് മുമ്പ് കെ എസ് ആര് ടി സിയില്‍ ഡ്രൈവര്‍ ആയിരുന്നു. വില്ലന്‍ വേഷങ്ങളിലൂടെയാണ് താരം സിനിമയില്‍ ശ്രദ്ധ നേടിയത്. ബോളിവുഡില്‍ നാനാ പടേക്കറിന്റെ ആങ്കുഷില് വില്ലന്‍ വേഷം ചെയ്തിട്ടുണ്ട്.
പുത്നാന്ജ, ശിവ മെച്ചി ഡ കണ്ണപ്പ, ചൈത്രഡ പ്രേമാഞ്ജലി, ആപത് മിത്ര എന്നീ സൂപെര്‍ ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചു. പ്രിയങ്ക ഉപേന്ദ്രയുടെ സെകന്‍ഡ് ഹാഫ് (2018) ആണ് അവസാനം അഭിനയിച്ച ചിത്രം എന്നത്.
https://www.facebook.com/Malayalivartha