നെടുമുടിയുടെ ഒരു ആരാധകനാണ് ഞാന്‍......അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യന്‍ സിനിമാലോകത്തിന് തന്നെ കനത്ത നഷ്ടമാണ്....നെടുമുടി വേണുവിനെ അനുസ്മരിക്കവെ വികാരാധീനനായി ചലചിത്രതാരം കമല്‍ ഹാസന്
നെടുമുടി വേണുവിനെ അനുസ്മരിക്കവെ വികാരാധീനനായി ചലചിത്രതാരം കമല്‍ ഹാസന്. പ്രമുഖ ന്യൂസ് ചാനലിൽ അനുശോചനം രേഖപ്പെടുത്തുകയായിരുന്നു അദ്ദേഹം. 'ഞാന്‍ ഇപ്പോള്‍ വിയോഗവാര്‍ത്ത അറിഞ്ഞതെയുള്ളു. അതുകൊണ്ട് തന്നെ ദുഃഖം നിയന്ത്രിക്കാനാകുന്നില്ല. നെടുമുടിയുടെ ഒരു ആരാധകനാണ് ഞാന്‍. വേണുസാറിന്റെ ആരാധകനാണെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. നടന് മാത്രമല്ല തികഞ്ഞൊരു കലാകാരനാണ് അദ്ദേഹം. അതുകൊണ്ടാണ് തമിഴ് ചിത്രത്തില്‍ അദ്ദേഹം അഭിനയിക്കണമെന്ന് ഞാന്‍ നിര്‍ബന്ധം പിടിച്ചത്.
വേണുവിന്റെ വിയോഗം ഇന്ത്യന്‍ സിനിമാലോകത്തിന് തന്നെ കനത്ത നഷ്ടമാണ്. വേണുവിനെ പോലെ ഒരു കലാകാരന് വളരെ അപൂര്‍വമാണ്. ആ അപൂവര്‍തയുടെ വിടവ് നമുക്ക് എന്നും അനുഭവപ്പെടും. എഴുത്തുകാര്‍, സംവിധായകര്‍, എന്നെപ്പോലെയുള്ള ആരാധകര്‍ എല്ലാവരും വേണുവിനെ എന്നും ഓര്‍ക്കും' കമല്‍ ഹാസന് പറഞ്ഞു.
https://www.facebook.com/Malayalivartha