Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

അർച്ചന സുശീലൻ കേരളം വിട്ടു... പിന്നിൽ ഈ കാരണമോ? താരം സീരിയലും ഉപേക്ഷിച്ചു

15 OCTOBER 2021 08:47 AM IST
മലയാളി വാര്‍ത്ത

മലയാള സീരിയൽ രംഗത്തെ എക്കാലത്തെയും മികച്ച അഭിനേത്രിയാണ് അർച്ചന സുശീലൻ. 'എന്റെ മാനസപുത്രി' എന്ന സീരിയലിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ 'ഗ്ലോറി' എന്ന വില്ലത്തി ഇന്നും ആരാധകരുടെ മനസ്സിൽ നിന്ന് മായാത്ത കഥാപാത്രമാണ്. ഗ്ലോറിയെ വെറുത്ത പ്രേക്ഷകർ അർച്ചനയേയും അൽപ സ്വല്പം വെറുത്തു. എങ്കിലും അർച്ചനയുടെ പ്രകടനത്തെ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്.

എന്നാൽ ബിഗ് ബോസിൽ അർച്ചന എത്തിയപ്പോൾ പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാവുകയും ചെയ്തു. ബിഗ് ബോസ് സീസണ്‍ 1 ലെ മത്സരാര്‍ത്ഥിയായിരുന്നു അര്‍ച്ചന. എല്ലാവരോടും വളരെ പെട്ടെന്ന് അടുക്കുകയും നല്ല സൗഹൃദം കാത്തു സൂക്ഷിക്കുന്ന വ്യക്തിയാണ് അര്‍ച്ചന. ബിഗ് ബോസ് ഷോയിലൂടെ അര്‍ച്ചനയ്ക്ക് ആരാധകരുടെ എണ്ണം കൂടുകയായിരുന്നു.

ഷോയ്ക്ക് ശേഷവും മിനിസ്ക്രീനില്‍ വീണ്ടും സജീവമാവുകയായിരുന്നു താരം. പാടാത്ത പൈങ്കിളി എന്ന പരമ്പരയിലെ വില്ലത്തി വേഷത്തിൽ തന്നെ താരം വീണ്ടും കൈവച്ചു. സ്വപ്ന എന്ന കഥാപാത്രത്തിലായിരുന്നു നടി പ്രത്യക്ഷപ്പെട്ടത്. നെഗറ്റീവ് കഥാപാത്രമായിരുന്നെങ്കിലും പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ സീരിയലില്‍ നിന്ന് മാറി നില്‍ക്കുകയാണ് അര്‍ച്ചന.

സീരിയലില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. നടിക്ക് പകരം പുതിയ താരം സീരിയലില്‍ എത്തിയിട്ടുണ്ട്. ഇതോടെ പ്രേക്ഷകർക്ക് അറിയേണ്ടി ഇരുന്നത് അർച്ചനയ്ക്ക് എന്ത് പറ്റി? താരം ഇപ്പോൾ എവിടെയാണ് എന്നൊക്കെയായിരുന്നു. കൃത്യമായ ഉത്തരം താരം നൽകിയില്ലെങ്കിലും സുഹൃത്തുക്കളുമൊത്തുള്ള ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

അര്‍ച്ചയുടെ ചിത്രങ്ങള്‍ വൈറലായതോടെ പ്രേക്ഷകര്‍ക്ക് അറിയേണ്ടത് ഇനി എന്നാണ് കേരളത്തില്‍ മടങ്ങി എത്തുക എന്നാണ്. ചിലര്‍ അര്‍ച്ചനയോട് തന്നെ നേരിട്ട് ചോദിക്കുന്നതും ഉണ്ട്. കേരളം വിട്ടതാണോ?എന്നാണ് നാട്ടിലേക്ക്? ഇനി നാട്ടിലേക്ക് വരുന്നില്ലേ? അമേരിക്കയില്‍ സ്ഥിര താമസമാക്കിയോ? എന്നിങ്ങനെ തുടരുന്നു ചോദ്യങ്ങൾ. എല്ലാത്തിനും കൂടി "യാ'' എന്ന ഒറ്റ വാക്ക് ഉത്തരമാണ് നടി നല്‍കിയിരിക്കുന്നത്.

തിരക്കുകളില്‍ നിന്നെല്ലാം ഒഴിഞ്ഞുകൊണ്ട് യു എസ്സില്‍ അടിച്ചുപൊളിക്കുകയാണ് അര്‍ച്ചന എന്ന് ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്. അർച്ചനയുടെ അച്ഛൻ മലയാളിയും അമ്മ നേപ്പാളിയുമാണ്. താരത്തിന്റെ പിതാവ് സുശീലന്‍ കൊല്ലംകാരനാണ്. അമ്മയുടെ നാട് കാഠ്മണ്ഡുവും. താരത്തിന് രണ്ടു സഹോദരങ്ങളുണ്ട്. രോഹിത് സുശീലനും കല്പന സുശീലനുമാണ്. സഹോദരിയും കുടുംബാംഗങ്ങളും പ്രേക്ഷകരുടെ സുപരിചിതരാവുന്നത് അര്‍ച്ച ബിഗ് ബോസ് ഷോയില്‍ എത്തിയതിന് ശേഷമാണ്. അവതാരകയും നടിയും ബിഗ് ബോസ് സീസണ്‍ 2 താരവുമായ ആര്യയുടെ ആദ്യ ഭാര്‍ത്താവാണ് രോഹിത്.

2002ൽ ആയിരുന്നു അർച്ചന അഭിനയ ലോകത്തേയ്ക്ക് എത്തുന്നത്. നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി എന്ന സിനിമയിലാണ് ആദ്യമായി അഭിനയിയ്ക്കുന്നത്. തുടർന്ന് ലങ്ക, കാര്യസ്ഥൻ എന്നിവയുൾപ്പെടെ പതിനഞ്ചോളം സിനിമകളിൽ അഭിനയിച്ചു. 2005 ൽ ഏഷാനെറ്റിൽ സംപ്രേക്ഷണം ചെയ്ത മാൻഡ്രേക്ക് എന്ന സീരിയലിലൂടെയാണ് അർച്ചന സീരിയൽ അഭിനയ രംഗത്തെത്തുന്നത്.

2007 ൽ ഏഷ്യാനെറ്റിലെ എന്റെ മാനസപുത്രി എന്ന സീരിയലിലെ അർച്ചന അവതരിപ്പിച്ച ഗ്ലോറി എന്ന കഥാപാത്രം പ്രേക്ഷക പ്രശംസ നേടി. തുടർന്ന് നിരവധി സീരിയലുകളിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മലയാളം, തമിഴ് സീരിയലുകളിലെ മുൻ നിര അഭിനേത്രിയാണ് അർച്ചന സുശീലൻ. മനോജ് യാദവുമായി 2014 മാർച്ചിലായിരുന്നു അർച്ചനയുടെ വിവാഹം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (6 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (6 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (7 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (7 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (7 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (8 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (8 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (9 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (9 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (9 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (12 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (12 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (13 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (13 hours ago)

Malayali Vartha Recommends