വര്‍ഷങ്ങള്‍ക്ക് ശേഷം ഗുരുവായൂര്‍ അമ്ബലനടയില്‍ ബാലാമണിയെത്തി
മലയാളി ഒരിക്കലും മറക്കാത്ത കഥാപാത്രങ്ങള്‍ക്ക് ജീവന് നല്കിയ താരമാണ് നവ്യാ നായര്‍. വര്‍ഷങ്ങള്‍ക്കു ശേഷം ഗുരുവായൂര്‍ അമ്ബലനടയിലെത്തിയിരിക്കുകയാണ് നവ്യ. വിവാഹത്തിനുശേഷം വീണ്ടും അഭിനയത്തില്‍ സജീവമായിരിക്കുകയാണ് നവ്യ. 2010ല്‍ വിവാഹിത ആയ ശേഷം 2012ല്‍ 'സീന്‍ ഒന്ന് നമ്മുടെ വീട്' എന്ന ചിത്രത്തിലും 'ദൃശ്യ' ത്തിന്റെ ആദ്യ ഭാഗത്തിലും മാത്രമാണ് നവ്യ അഭിനയിച്ചത്. വിവാഹത്തിനു ശേഷം നവ്യ അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ദൃശ്യം 2 വിന്റെ കന്നഡ റീമേക്ക്. സിനിമയില്‍ നിന്നും അവധിയെടുത്തെങ്കിലും ടെലിവിഷന്‍ ഷോകളില്‍ നവ്യ സജീവ സാന്നിധ്യമായിരുന്നു.
വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന 'ഒരുത്തീ' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കു മടങ്ങിയെത്താന്‍ ഒരുങ്ങുകയാണ് നവ്യ നായര്‍. ചിത്രത്തില്‍ നവ്യയെ കൂടാതെ വിനായകന്, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്, ജയശങ്കര്‍, മനു രാജ് , മാളവിക മേനോന്, കൃഷ്ണപ്രസാദ് എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്.
https://www.facebook.com/Malayalivartha