ശില്പ ഷെട്ടിയുടെ കിടിലന്‍ ലുക്ക്.... ഫാഷന്‍ ലോകത്ത് തരംഗമായി ചിത്രങ്ങള്‍
1993 ല്‍ ബാസിഗര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു തുടക്കം കുറിച്ച നടിയാണ് ശില്പ ഷെട്ടി. പിന്നീട് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി 50 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ശില്പയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്ത് തരംഗമാവുന്നത്. മെറ്റാലിക് ഫോയില്‍ ജഴ്സി കണ്‍സ്പ്റ്റ് സാരി ധരിച്ചുള്ള ചിത്രങ്ങളാണ് ശില്പ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. 'എല്ലാ സാരിയും ഒരു കഥ പറയുന്നു. ഇതു പക്ഷേ, ഒരു കവിത പോലെ തോന്നുന്നു' ചിത്രത്തിനൊപ്പം ശില്പ കുറിച്ചു.
പ്രീ ഡ്രാപ് സാരിയാണിത്. പല്ലുവില്‍ ടാസില്‍സ്, അരയില്‍ കല്ലുകള്‍ പതിപ്പിച്ച ഡോറി ബെല്‍റ്റ് ആണ് ഹൈലൈറ്റ്. ക്രോപ് ബ്ലൗസ് ആണ് സാരിക്കൊപ്പം ധരിച്ചിരിക്കുന്നത്. ബ്ലൗസിന്റെ നെക്ലൈനും സ്ലീവും ഷീര്‍ തുണി കൊണ്ടുള്ളതാണ്. ബാജുബന്ദ് പോലെ കയ്യിലും ഇതേ ഡിസൈനില്‍ എംബ്രോയ്ഡറിയുണ്ട്. ഡിസൈനര്‍ തരുണ്‍ തഹിലിയാനിയുടെ ഫാഷന്‍ ലേബലില്‍ നിന്നുള്ളതാണ് 70,000 രൂപയുടെ ഈ സാരി.
https://www.facebook.com/Malayalivartha