Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ഞങ്ങളുടെ ആദ്യ രാത്രി... കണ്മണിയെ കാത്ത് ട്രാന്‍സ്‍ജെന്‍ഡര്‍ ദമ്പതികൾ സൂര്യയും ഇഷാനും; ഒടുവിൽ ആ വെളിപ്പെടുത്തൽ

17 OCTOBER 2021 07:21 AM IST
മലയാളി വാര്‍ത്ത

മലയാളികളുടെ പ്രിയപ്പെട്ട ട്രാന്‍സ്‍ജെന്‍ഡര്‍ ദമ്പതികളാണ് സൂര്യയും,ഇഷാനും. ടെലിവിഷന്‍ ഷോ കളിലൂടെ ശ്രദ്ധേയായ സൂര്യയുടെ വിവാഹം വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖമാണ്.

രണ്ട് പേരും ആദ്യത്തെ കണ്മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നതിന്റെ സന്തോഷമാണ് പങ്കുവയ്ക്കുന്നത്. ആദ്യം മുതല്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ചും തങ്ങളുടെ ജീവിതം കൊണ്ട് സമൂഹത്തില്‍ ചില മാറ്റം സൃഷ്ടിക്കാന്‍ സാധിച്ചതിനെ കുറിച്ചും താരങ്ങൾ സംസാരിക്കുന്നുണ്ട്.

സൂര്യയുടെ വാക്കുകൾ ഇങ്ങനെ...

ഒത്തിരി പേര്‍ ഇഷ്ടമാണ് വിവാഹം കഴിക്കാം എന്നൊക്കെ പറഞ്ഞിട്ടുണ്ട്. അതൊക്കെ റൂമിനുള്ളിലും ആരും കേള്‍ക്കാതെയൊക്കെ ആയിരുന്നു. പക്ഷേ അന്തസ്സോടെ നാലാള് അറിഞ്ഞ് കൊണ്ട് പോകാമെന്ന് പറഞ്ഞത് ഇക്ക മാത്രമാണ്. വലിയ കാര്യമായി തോന്നി. പതിയെ സൗഹൃദം കൂടി ഇഷ്ടം പറഞ്ഞതാണ്. പേപ്പറില്‍ ഐ പ്രൊപ്പോസല്‍ ഒന്നും പറഞ്ഞില്ല. പേപ്പറില്‍ ഐ ലവ് യൂ എന്ന് എഴുതി വെക്കുകയാണ് ചെയ്തത്.

കണ്ണുകള്‍ കൊണ്ട് ഞങ്ങള്‍ രണ്ടുപേരും പ്രണയിച്ചിട്ടുണ്ട്. രണ്ടാള്‍ക്കും പരസ്പരം പ്രധാന്യമുള്ളതായി തോന്നി. പിന്നീട് വിവാഹത്തിലേക്ക് പോവുകയാണെന്ന് അറിഞ്ഞപ്പോള്‍ എന്നെ അറിയുന്ന ആളുകളെല്ലാം എന്നെ എതിര്‍ത്തു. ട്രാന്‍സ് മെന്‍ ആയിട്ടുള്ള ആളല്ലേ, എന്തിനാണ് കല്യാണം കഴിക്കുന്നത്. നിനക്ക് ആണുങ്ങളെ കിട്ടില്ലേ എന്നൊക്കെ ചോദിച്ചവരുണ്ട്. പക്ഷേ ഈ ആണുങ്ങളെല്ലാം എന്നോട് എന്താണ് പറഞ്ഞിട്ടുള്ളതെന്ന് എനിക്കല്ലേ അറിയാവുന്നതെന്ന് സൂര്യ വ്യക്തമാക്കുന്നു.

 

 

ഒത്തിരി പേര്‍ കളിയാക്കിയിട്ടുണ്ട്. കാണാം ഒരു മാസത്തേക്ക് അല്ലേ ഇവറ്റുകളുടെ കല്യാണമൊക്കെ ഉണ്ടാവുകയുള്ളു എന്നൊക്കെ പറഞ്ഞവരുണ്ട്. അവരുടെ മുന്നിലാണ് മാട്രിമോണിയല്‍ കോളങ്ങളില്‍ ട്രാന്‍സിനു ഒരു കോളം തന്നെ ക്രിയേറ്റ് ചെയ്ത് കൊണ്ട് ഞങ്ങള്‍ക്കൊരു ചരിത്രം സൃഷ്ടിക്കാന്‍ സാധിച്ചത്. തിരിഞ്ഞ് ചിന്തിക്കുമ്പോൾ അഭിമാനവും സന്തോഷവും തോന്നുന്നതായി സൂര്യ പറയുന്നു.

വോട്ടര്‍ ആയതിനെ കുറിച്ചും വിവാഹം കഴിച്ചതിനെ കുറിച്ചുമൊക്കെ താരം പറഞ്ഞു. എല്ലാ കാര്യങ്ങളിലും എന്റെ പിന്തുണ സൂര്യയ്ക്ക് ഉണ്ടെന്ന് ഇഷാന്‍ പറയുന്നു. പലരും ഞങ്ങളുടെ സ്വകാര്യ കാര്യങ്ങള്‍ എങ്ങനെയെന്ന് ചോദിച്ചിട്ടുണ്ട്. ആകാംഷയോടെ ഞങ്ങളുടെ ജീവിതത്തിലേക്ക് നോക്കിയിട്ടുണ്ട്. നിങ്ങളെ പോലെ ജീവിച്ചാല്‍ മതി എന്ന് ചിന്തിക്കുന്ന ഒരുപാട് ആളുകളുണ്ട്.

ശരിക്കും പറഞ്ഞാല്‍ വിവാഹം കഴിഞ്ഞ പിറ്റേ ദിവസം എന്റെ സഹോദരി തന്നെ ചോദിച്ച ചോദ്യം പറയാതെ വയ്യ. ''നിങ്ങളുടെ ആദ്യരാത്രി എങ്ങനെ ആയിരുന്നു എന്നായിരുന്നു ആ ചോദ്യം. പുറത്തു ഒരാള്‍ ആയിരുന്നു എങ്കില്‍ വഴക്ക് ഉണ്ടാക്കാവുന്ന ചോദ്യമായിരുന്നു. എന്നെ സംബന്ധിച്ച്‌ അത് ഒരുപാട് സന്തോഷമാണ് നല്‍കിയത്.

കാരണം സാധാരണക്കാരില്‍ സാധാരണക്കാരിയായ എന്റെ സഹോദരി അത് ചിന്തിച്ചു എങ്കില്‍ ഇന്ത്യയിലെ ഓരോ വ്യക്തികളും എങ്ങനെ ചിന്തിച്ചിട്ടുണ്ടാകും. ഓരോ ആളുകളെയും കൊണ്ട് ഞങ്ങള്‍ ചിന്തിപ്പിക്കുകയായിരുന്നു എന്ന് വേണം പറയാന്‍. അതൊക്കെയാണ് വിവാഹത്തിലേക്ക് കിട്ടിയ വലിയ മൂല്യം എന്ന് പറയാന്‍ ആകും. നോര്‍മല്‍ എന്ന് ചിന്തിക്കുന്ന ദമ്പതികൾ ഒക്കെയും ഞങ്ങളെ കണ്ട് അസൂയപ്പെട്ടിട്ടുണ്ട്. ഇക്കയെ പോലെയുള്ള ഒരാളെ അല്ലെങ്കില്‍ ഇക്കായെ തന്നെ കിട്ടിയാല്‍ എന്ന് ചിന്തിക്കുന്ന തരമുള്ള മെസേജുകള്‍ വരെ എനിക്ക് കിട്ടാറുണ്ടെന്ന് സൂര്യ പറയുന്നു.

2018 ജൂണ്‍ 29ന് ആയിരുന്നു കുടുംബങ്ങളുടെ പൂര്‍ണ്ണ സമ്മതത്തോടെ തിരുവനന്തപുരം മന്നം മെമ്മോറിയല്‍ ഹാളില്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരം ഇവരുടെ വിവാഹം നടന്നത്. ആണായി പിറന്നെങ്കിലും പെണ്ണായി ജീവിക്കാന്‍ തീരുമാനിച്ച സൂര്യ. സ്ത്രീയല്ല, പുരുഷനെന്ന് സ്വയം പ്രഖ്യാപിച്ച ഇഷാന്‍ കെ. ഷാന്‍. വെല്ലുവിളികള്‍ നിറഞ്ഞ വഴികളെല്ലാം ഒരുപോലെ നേരിട്ടവരായിരുന്നു. ഏറെ നാളത്തെ പ്രണയം വിവാഹത്തിലേയ്ക്ക് വഴിമാറുകയായിരുന്നു. നടക്കുമ്പോൾ എല്ലാം നിയമപരമായി നടക്കണമെന്ന ഇഷാന്റെ ആഗ്രഹമായിരുന്നു അന്ന് പൂവണിഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (6 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (6 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (7 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (7 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (7 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (8 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (8 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (9 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (9 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (9 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (12 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (12 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (13 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (13 hours ago)

Malayali Vartha Recommends