രക്തത്തില്‍ കുളിച്ച് പൂര്‍ണ്ണ നഗ്‌നയായി കയ്‌ലി ജെന്നര്‍...

നടിയും മോഡലും സംരംഭകയുമായ കയ്‌ലി ജെന്നറിന്റെ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. കയ്‌ലി കോസ്‌മെറ്റിക്‌സിന്റെ നൈറ്റ്‌മെയര്‍ ഓണ്‍ ഇഎല്‍എം സ്ട്രീറ്റ് കളക്ഷന്റെ ലിമിറ്റഡ് എഡിഷന്റെ ലോഞ്ചുമായി ബന്ധപ്പെട്ടാണ് കയ്‌ലി ഈ പുതിയ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. മുഖത്തു മാത്രം ചായം പൂശാതെ ഏറ്റവും സെക്‌സിയായ മേക്കപ്പിട്ടാണ് കയ്‌ലി ഇരിക്കുന്നത്. കഴുത്തിന്റെ താഴെ മുതല്‍ പാദം വരെയുള്ള ഭാഗങ്ങളില്‍ രക്തനിറത്തിലുള്ള ചായം ഒഴിച്ചിരിക്കുകയാണ്. പൂര്‍ണ്ണനഗ്‌നയായിട്ടാണ് ഫോട്ടോഷൂട്ട്. ഒറ്റനോട്ടത്തില്‍ രക്തത്തില്‍ കുളിച്ചിരിക്കുന്ന കയ്‌ലിയാണെന്ന് ആരും ചിന്തിച്ചു പോകും.
ഏതൊരു സൗന്ദര്യവര്‍ദ്ധക ഉത്പന്നമായാലും ഇത്തരം ഭീകരതയുണര്‍ത്തുന്ന, അസ്വസ്ഥതയുണ്ടാക്കുന്ന ഫോട്ടോഷൂട്ടുകള്‍ ആവശ്യമില്ലെന്നാണ് പലരുടെയും വാദം. എന്നാല്‍ തന്റെ കുഞ്ഞനിയത്തിയുടെ ഫോട്ടോയ്ക്ക് പൂര്‍ണ്ണ പിന്തുണയുമായി ഖോയ്ള്‍ കര്‍ഡാഷിയന്‍ കമന്റിട്ടു ''എല്ലാവരും ഈ രാജ്ഞിയെ അഭിനന്ദിക്കുന്നു!!! എന്റെ സുന്ദരിയായ കുഞ്ഞ്!!! '' എന്നാണ്. എങ്കിലുും പലരും ഈ ഫോട്ടോ അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യരുതെന്നും ആവശ്യപ്പെടുന്നുണ്ട്. പക്ഷേ എപ്പോഴുമെന്നതു പോലെ ഇത്തവണയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് കയ്‌ലിയുടെ ചൂടന്‍ ഫോട്ടോഷൂട്ട്.
https://www.facebook.com/Malayalivartha























