Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു


പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി

എന്നെ എടീ, നീ എന്ന് വിളിക്കുവാനും, കാറ് തല്ലിപ്പൊളിക്കുവാനും ആരാണ് അവർക്ക് അനുവാദം നൽകിയത്? വീഡിയോയിൽ കണ്ടത് മാത്രമല്ല സത്യം...നടന്നത് ഭയാനകമായ രംഗങ്ങൾ- ഗായത്രി സുരേഷ്

19 OCTOBER 2021 12:07 PM IST
മലയാളി വാര്‍ത്ത

അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ച് എല്ലാവരും അടിച്ചുകൊന്നത് പോലെയാണ് കാക്കനാടേക്ക് യാത്ര ചെയ്യുന്നതിനിടെ ഉണ്ടായ അപകടവും അതിന് ശേഷമുണ്ടായ സംഭവങ്ങളുമെന്ന് തുറന്നടിച്ച് നടിയും മോഡലുമായ ഗായത്രി സുരേഷ് രംഗത്ത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താൻ അവിടെ നേരിട്ടത് ഭയാനകമായ രംഗങ്ങളായിരുന്നെന്ന് ഗായത്രി പ്രതികരിച്ചത്.

ഒരു അപകടം നടന്നാൽ അവരുടെ അച്ഛനോ അമ്മയോ സഹോദരിയോ ആണ് വണ്ടിയിൽ ഉള്ളതെങ്കിൽ ഒരു മനഃസാക്ഷിയുമില്ലാതെ ഇങ്ങനെ വീഡിയോ എടുത്ത് പ്രചരിപ്പിക്കുമോ എന്ന് താരം ചോദിക്കുന്നു. എടീ, നീ എന്നൊക്കെ വിളിക്കുവാനും എന്റെ കാറ് തല്ലിപ്പൊളിക്കുവാനും ആരാണ് അവർക്ക് അനുവാദം നൽകിയതെന്നും താരം പ്രതികരിച്ചു.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ....

കാറില്‍ ഞാനും എന്റെ ഒരു സുഹൃത്തും കാക്കനാട് വഴി പോകുകയായിരുന്നു. അപോള്‍ മുമ്പില്‍ ഒരു കാര്‍ പോകുന്നുണ്ടായിരുന്നു. ആ കാറിനെ ഓവര്‍ടേയ്‍‌ക്ക് ചെയ്യാമെന്ന് വിചാരിച്ചു. പക്ഷേ ഓവര്‍ ടേക്ക് ചെയ്യാൻ പറ്റിയില്ല. കാരണം മറ്റൊരു വണ്ടി എതിര്‍വശത്ത് നിന്ന് വരുന്നുണ്ടായിരുന്നു. ആ വണ്ടി വരുന്നതിന് മുമ്പ് ഓവര്‍ടേയ്‍ക്ക് ചെയ്യാമെന്ന് കരുതിയിരുന്നു. കഴിഞ്ഞില്ല. വണ്ടികള്‍ ഉരസി സൈഡ് മിറര്‍ പോയി.

ഞങ്ങള്‍ നേരെ പോയി. കാരണം കാക്കനാട് തിരക്കുണ്ടായിരുന്നു. ഇവര്‍ പിന്നാലെ വരുമെന്ന് കരുതിയില്ല. പിന്നീടാണ് മനസിലായത് അവര്‍ ചേസ് ചെയ്യുന്നുണ്ടെന്ന്. നമ്മുടെ കാറിന്റെ പിന്നാലെ വന്നു. ഒരു പയ്യൻ കാറില്‍ നിന്ന് ഇറങ്ങി ഞങ്ങളുടെ വണ്ടിയുടെ ഗ്ലാസ് ഇടിച്ചുപൊളിച്ചു. വീട്ടുകാരെയൊക്കെ ഭയങ്കരമായിട്ട് വൃത്തികേട് പറഞ്ഞു. അപ്പോള്‍ ഞങ്ങള്‍ ഇറങ്ങേണ്ട എന്ന് വിചാരിച്ചു. ഞങ്ങള്‍ കാറെടുത്ത് പോയി. പിന്നെ ഭയങ്കര ചേസിംഗും മറ്റുമായിരുന്നു. അതുകഴിഞ്ഞ് കാക്കനാട് എവിടെയോ വച്ച് ഞങ്ങളെ വടമിട്ട് നിര്‍ത്തി. ഞങ്ങളിറങ്ങി. അപോഴുണ്ടായ കാര്യങ്ങളാണ് വീഡിയോയില്‍.

ഇത്രയും വലിയ പ്രശ്‍നം ആയതുകാരണം ഞാനൊരു സെലിബ്രിറ്റി ആയതുകൊണ്ടാണ്. സാധാരണ ഒരു ആളാണെങ്കില്‍ അവിടെ ആരും വീഡിയോ എടുക്കില്ല. എന്തെങ്കിലും സോള്‍വ് ചെയ്‍ത് വിട്ടേനെ. ഇവിടെ വലിയ പ്രശ്‍നമായി. ഇവര് ഞങ്ങളെ വിട്ടില്ല. ഇരുപത് മിനുട്ടോളം ഞാൻ അവരോട് മാറിമാറി സോറി പറഞ്ഞിരുന്നു, വീഡിയോയില്‍ കണ്ടതുമാത്രമല്ല. പൊലീസ് വന്നു മാത്രമേ വിടുകയുള്ളൂവെന്ന് പറഞ്ഞു. അങ്ങനെ പൊലീസ് വന്നു. അവരോട് കടപ്പാടുണ്ട്. മോള് കാറിനുള്ളില്‍ കയറി ഇരുന്നോളൂ. മോളുടെ വിഡിയോകളൊക്കെ ആള്‍ക്കാര് എടുക്കും എന്ന് പറഞ്ഞ് എന്നെ സേഫാക്കിയത് പൊലീസാണ്.

ഞാൻ നിര്‍ത്താണ്ട് പോയതാണ് പ്രശ്‍നം എന്നാണ് ഞാൻ മനസിലാക്കുന്നത്. സൈഡ് മിററാണല്ലോ പോയത്. ഇവര്‍ പിന്നാലെ വരുന്നുണ്ടെന്ന് ഞങ്ങള്‍ കരുതിയില്ല. അവിടെ തിരക്കുമുണ്ട്. ഞങ്ങളങ്ങനെ ഓടിച്ചുപോയി.

ഞാൻ പെർഫക്ട് ആയുള്ള സ്‍ത്രീയൊന്നും ആകണമെന്നില്ല. എല്ലാ തെറ്റുകളും കുറവുകളുമുള്ള മനുഷ്യസ്‍ത്രീയാണ്. ടെൻഷന്റെ പുറത്ത് എന്തെങ്കിലും ചെയ്‍തിട്ടുണ്ടാകും. ഞങ്ങളെ പിന്നാലെ വന്ന് പിടിച്ചതിനു ശേഷം അവർ ഉപയോഗിച്ച ഭാഷ. അപകടത്തിൽ സൈഡ് മിറര്‍ മാത്രമാണ് പോയത്. ബാക്കി തകർത്തത് ആള്‍ക്കാര്‍ ആണ്. ഫ്രണ്ട് മിററും ബാക്ക് മിററും ഇടിച്ചുപൊളിച്ചു. കാറിൽ ചവിട്ടി, ഇടിച്ചു. ഇതൊന്നും ഞാൻ പൊലീസിനോടു പറയാത്തത് എന്തിനാണ് ഇങ്ങനെയൊരു പ്രശ്‍നം എന്ന് വിചാരിച്ചാണ്.

ഇങ്ങനെയൊരു അപകടം നടന്നാൽ അവരുടെ അച്ഛനോ അമ്മയോ സഹോദരിയോ ആണ് വണ്ടിയിൽ ഉള്ളതെങ്കിൽ എങ്ങനെയെങ്കിലും ഇത് സോള്‍വ് ചെയ്യാനല്ലേ ശ്രമിക്കുക. മനസാക്ഷിയില്ലാതെ ഇങ്ങനെ വിഡിയോ എടുത്ത് പ്രചരിപ്പിക്കുകയാണോ വേണ്ടത്. ഒരു പ്രശ്‌നത്തില്‍ പെട്ടാല്‍ ഇങ്ങനെയാണോ. എന്റെ ഇമേജ് പോലും പോയില്ലേ. ഞാൻ വളരെ താഴ്മയോടെയാണ് നിന്നത്.

ഒരിക്കലും തിരിച്ചുപറഞ്ഞില്ല. ഇവരുടെ പ്രതികരണം പേടിപ്പിക്കുന്നതായിരുന്നു. വീട്ടുകാരെ എന്തൊക്കെമോശമായി പറഞ്ഞു. പൊലീസുകാർ വരാതെ നിങ്ങളുടെ വിടില്ല എന്ന് പറഞ്ഞ് ഞങ്ങളോട് മാന്യമായി പറയാം. എടീ, നീ എന്നൊക്കെ വിളിക്കുവാനും എന്റെ കാറ് തല്ലിപ്പൊളിക്കുവാനും ആരാണ് അവർക്ക് അനുവാദം നൽകിയത്. മധു എന്ന ആള് ഭക്ഷണം മോഷ്‍ടിച്ചെന്ന് ആരോപിച്ച് ആ ആളെ എല്ലാവരും അടിച്ചുകൊന്നില്ലേ. അതുപോലെയാണ് ഈ സംഭവത്തെ എനിക്ക് തോന്നുന്നത്.

കേരളത്തിൽ മൂന്ന് കോടി ജനങ്ങളാണ്. അതില്‍ എന്റെ ഇതില്‍ ഒരുലക്ഷം ആളുകൾ മാത്രമാകും എതിരെ. ബാക്കി കോടി ആളുകൾ എനിക്കൊപ്പം ഉണ്ട് എന്ന വിശ്വാസം ഉണ്ട്. തെറ്റ് ചെയ്തിട്ടില്ല എന്ന എന്റെ വിശ്വാസമാണ് അത്. ആ ഒരുലക്ഷം ആളുകളെ എനിക്ക് വേണ്ട. എന്റെ എതിരെ പറയുന്ന ആള്‍ക്കാരെ ഞാൻ കാണുന്നില്ല. ഞാനെന്റെ സിനിമകളുമായി സന്തോഷത്തോടെ മുന്നോട്ടുപോകും- താരം പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പാലിന് ലിറ്ററിന് നാലുരൂപ വർദ്ധിപ്പിക്കും....പ്രഖ്യാപനം ഇന്ന്  (22 minutes ago)

സംസ്ഥാനത്ത് വേനൽമഴയെത്തുന്നു.... എട്ട് ജില്ലകൾക്ക് കനത്ത മഴയ്ക്കുള്ള യെല്ലോ അലർട്ട്..  (30 minutes ago)

പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു  (46 minutes ago)

തൃശൂരിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ നാലു കുട്ടികൾക്ക് ഇടിമിന്നലേറ്റ് പരുക്ക്....  (57 minutes ago)

രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്  (1 hour ago)

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (10 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (10 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (10 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (11 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (11 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (11 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (12 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (12 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (12 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (12 hours ago)

Malayali Vartha Recommends