Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

പലപ്പോഴും എനിക്ക് കള്ളം പറയേണ്ടി വന്നു... ഒരു ആൺ തുണ ഇല്ലാതെ ഒറ്റക്ക് താമസിക്കുന്നത് മോശമാണെന്ന് തോന്നി:- അച്ഛൻ രണ്ടാമത് വിവാഹം കഴിച്ച് കുഞ്ഞുങ്ങളുമായി സന്തോഷത്തോടെ ജീവിക്കുമ്പോൾ ഞങ്ങൾ വാടക വീട്ടിലേയ്ക്ക് മാറി... നല്ലൊരു ഡ്രസ്സ് പോലും ഇല്ലായിരുന്നു! അവിടെ നിന്നുമാണ് ഇന്ന് കാണുന്ന ഉയർച്ചയിൽ താൻ എത്തിയത്- വൈറലായി രസ്നയുടെ വാക്കുകൾ

19 OCTOBER 2021 01:11 PM IST
മലയാളി വാര്‍ത്ത

പത്താം വയസ് മുതൽ അഭിനയ രംഗത്ത് എത്തിയ താരമാണ് സീരിയൽ നടി രസ്ന. പത്താം ക്ലാസ് വിദ്യാർത്ഥിനി ആയിരിക്കുമ്പോഴാണ് പാരിജാതം എന്ന സീരിയലിൽ ഒരേ സമയം സീമയായും അരുണയായും ഡബിൾ റോളിൽ എത്തി ആരാധകരുടെ പ്രിയങ്കരിയായി മാറിയത്.

വിവാഹ ശേഷം സീരിയല്‍ വിട്ട് നില്‍ക്കുന്ന താരം ഇന്നും മലയാളി പ്രേക്ഷകരുടെ ഇടയില്‍ ഈ കഥാപാത്രങ്ങളിലൂടെ ചര്‍ച്ചയാവാറുണ്ട്. സീരിയല്‍ അവസാനിച്ച്‌ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും താരത്തെ അറിയപ്പെടുന്നത് അരുണ, സീമ എന്നീ കഥാപാത്രങ്ങളിലൂടെയാണ്.ദേവനന്ദ, വിഘ്നേഷ് എന്നിവരാണ് രസ്നയുടെ മക്കൾ.

വളരെ കഷ്ടപ്പെട്ടാണ് താനും അമ്മയും സഹോദരിയും ഇന്നു കാണുന്ന നിലയില്‍ എത്തിയതെന്ന് താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ താരത്തിന്റെ അന്നത്തെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. റിമി ടോമി അവതരിപ്പിച്ച 'ഒന്നും ഒന്നും മൂന്ന്' എന്ന പരിപാടിയില്‍ എത്തിയപ്പോഴാണ് പിന്നിട്ട വഴികളെ കുറിച്ച്‌ നടി പറഞ്ഞത്.

''പല സ്ഥലത്തും അച്ഛനെക്കുറിച്ച്‌ ചോദിക്കുമ്പോൾ ഞാന്‍ കള്ളം പറഞ്ഞിട്ടുണ്ട്. അച്ഛന്‍ പുറത്ത് ആണെന്നും, അല്ലെങ്കില്‍ ഇവിടെ ഉണ്ട്. ബിസിനസ് ആയതുകൊണ്ട് കൂടെ നില്‍ക്കുന്നില്ല. എന്നിങ്ങനെ പറയേണ്ടി വന്നിട്ടുണ്ട്. ശരിയ്ക്കും അച്ഛനും അമ്മയും സെപ്പറേറ്റഡ് ആണ്.

ഞാനും അമ്മയും അനുജത്തിയും മാത്രമാണ് താമസം. പെണ്ണുങ്ങള്‍ മാത്രമുള്ള സ്ഥലത്ത് ആണ്‍ തുണയില്ലാതെ എന്ന് പറയുന്നത് ഇന്നത്തെ കാലത്ത് മോശമാണ് എന്ന് തോന്നുന്നു. അച്ഛന്‍ ഇതിന്റെ ഇടയ്ക്ക് രണ്ടാമത് വിവാഹം കഴിച്ചു. അതില്‍ കുഞ്ഞുങ്ങളായിട്ട് ജീവിക്കുകയാണെന്നും താരം പറയുന്നു.

ഒമ്പതിൽ പഠിക്കുമ്പോഴാണ് അച്ഛനും അമ്മയും വേര്‍പിരിയുന്നത്. അവിടെ നിന്നും തിരുവനന്തപുരത്തെ വാടകവീട്ടിലേക്ക് ആണ് മാറുന്നത്. ഒരു സ്‌പൂണ്‍ തൊട്ട് വാങ്ങേണ്ടി വന്നിരുന്നു. ആദ്യത്തെ സീരിയല്‍ തീരുന്നു. രണ്ടാമത്തെ സീരിയല്‍ ആയിട്ടില്ല.

ഇനി മുന്‍പോട്ട് എങ്ങനെ എന്ന ചോദ്യചിഹ്നമായിരുന്നു എന്റെ മുന്‍പില്‍ ഉണ്ടായിരുന്നത്. അമ്മയ്ക്ക് വേറെ ജോലി ഒന്നും ഇല്ല. അങ്ങനെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. ഇപ്പോള്‍ സെല്‍ ആയി പ്രൗഡാണ്. സ്വന്തമായി വീട് വച്ചു, വണ്ടിയെടുത്തു. നല്ലൊരു ഡ്രസ്സ് പോലും ഇല്ലാതിരുന്ന അവസ്ഥയില്‍ നിന്നുമാണ് ഞാന്‍ ഇത്രയൊക്കെ ആയത്.

ഇതിന്റെ ഇടയില്‍ സാമ്പത്തികമായി ഉയര്‍ന്നു വരുന്നു എന്ന് കണ്ടപ്പോള്‍ അച്ഛന്‍ വിളിക്കുകയും ചെയ്തതായി രസ്ന പറയുന്നു. അഭിനയത്തില്‍ വന്നിട്ടാണ് അച്ഛനെ തള്ളി കളഞ്ഞത് എന്ന് ചിലര്‍ പറഞ്ഞിരുന്നു. എന്നാല്‍ അത് ഒരിക്കലും അല്ല. അച്ഛനെ എന്തുകണ്ടിട്ടാണ്‌ ഞാന്‍ തള്ളി കളയേണ്ടത്.

എനിക്ക് അന്ന് നല്ലൊരു സീരിയലും ഒന്നും ഉണ്ടായിരുന്നില്ല. അപ്പോള്‍ എന്ത് കണ്ടിട്ട് ഞാന്‍ തള്ളി കളയണം താരം ചോദിക്കുന്നുണ്ട്. കൂടാതെ വിവാഹത്തെ കുറിച്ചുള്ള കാഴ്ചപ്പാടിനെ കുറിച്ചുമമൊക്കെ നടി അഭിമുഖത്തില്‍ പറയുന്നുണ്ട്. തന്റെ അവസ്ഥ എന്താണ് എന്ന് അറിയുന്ന ആളായിരിക്കും ജീവിതത്തിലേക്ക് വരുന്നതെന്നും താരം അന്ന് പറഞ്ഞിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (7 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (7 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (8 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (8 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (8 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (8 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (9 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (10 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (10 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (10 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (13 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (13 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (13 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (13 hours ago)

Malayali Vartha Recommends