Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ഗായത്രി സുരേഷുമായി ജിഷിന്റെ ബന്ധം? കുടുംബം തകർക്കരുതെന്ന് താരം... സത്യം ഇതാണ്....

20 OCTOBER 2021 09:49 AM IST
മലയാളി വാര്‍ത്ത

കാക്കനാടേക്ക് യാത്ര ചെയ്യുന്നതിനിടെ നടി ​ഗായത്രി സുരേഷ് സഞ്ചരിച്ച വാഹനം മറ്റൊരു വാഹനമായി കൂട്ടിയിടിക്കുകയും അതേ തുടര്‍ന്ന് സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.

അപകട സ്ഥലത്ത് നിന്നുമുള്ള ​ഗായത്രിയുടേയും സുഹൃത്തിന്റേയും വീഡിയോയായിരുന്നു അത്. ഗായത്രിക്കൊപ്പം ഒരു ആണ്‍ സുഹൃത്തായിരുന്നു കൂടെ ഉണ്ടായിരുന്നത്. ആ സുഹൃത്തിന്റെ പേര് ജിഷിൻ ആണെന്നും, ഇത് സീരിയൽ നടൻ ജിഷിന്‍ ആണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കാനും തുടങ്ങി. ഇപ്പോഴിതാ സംഭവത്തില്‍ സത്യാവസ്ഥ എന്താണെന്ന് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ജിഷിൻ.

ഈ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ കുടുംബത്തിലടക്കമുള്ളവരുടെ സമാധാനം നഷ്ടപ്പെട്ടിരിക്കുകയാണെന്നും, താന്‍ അറിഞ്ഞിട്ട് പോലുമില്ലാത്ത സംഭവത്തിലേക്കാണ് തന്റെ പേര് വലിച്ചിഴക്കപ്പെട്ടതെന്നും ജിഷിൻ പറയുന്നു. ലൈവിൽ എത്തിയാണ് താരം പ്രതികരിച്ചത്. തനിക്കും കുടുംബവും പ്രായമായ അമ്മയുമുണ്ടെന്നും ഇത്തരം വാര്‍ത്തകള്‍ അവര്‍ക്ക് വലിയ വേദനയാണുണ്ടാക്കുന്നതെന്നുമാണ് ജിഷിന്‍ പറയുന്നു.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ....

എല്ലാവര്‍ക്കും നമസ്കാരം.... കുറച്ച് നാളായി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ടുനില്‍ക്കുകയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇങ്ങനെ ഒരു ലൈവ് വരാന്‍ കാരണം ഗായത്രി സുരേഷിന്റെ കാര്‍ അപകടത്തില്‍ പെട്ടതുമായി സംഭവിച്ച ചില പ്രചാരണങ്ങള്‍ ആണ്.

എന്റെ ഒരു സുഹൃത്ത് പറഞ്ഞപ്പോള്‍ ആണ് എന്റെ പേര് ഉയര്‍ന്നുകേട്ടത് ശ്രദ്ധിക്കുന്നത്. പിന്നെ ഞാന്‍ ആ പ്രശ്നം വിട്ടതാണ്. ഞാന്‍ അല്ല അതെന്നും എനിക്കും എന്റെ ഭാര്യക്കും അറിയാം. അതല്ല കോമഡി... ഞാന്‍ ഈ ലിങ്ക് അയച്ചുകൊടുത്തിട്ട് ഇങ്ങനെ ഒരു അപവാദവും കേള്‍ക്കുന്നുണ്ട് എന്ന് ഞാന്‍ അവളോട് പറയുകയും ചെയ്തു. എന്നാല്‍ ഞാന്‍ അത് വിശ്വസിക്കുകയില്ല എന്നാണ് അവള്‍ പറഞ്ഞത്.

സംഭവത്തിന് ശേഷം കുറെ ആളുകള്‍ എന്നെ വിളിച്ച്‌ ചോദിക്കുന്നുണ്ട്. എന്നാല്‍ ചിലര്‍ക്ക് ഞാന്‍ ആണ് അത് എന്ന് ഉറപ്പിക്കണം. ചില വാര്‍ത്തകള്‍ക്ക് മോശം കമന്റുകളും എന്നെ കുറിച്ച്‌ വരുന്നുണ്ട്. എനിക്ക് ഗായത്രിയെ അറിയാം. അല്ലാതെ സുഹൃത്തുക്കള്‍ പോലുമല്ല.

വീട്ടില്‍ വരുന്ന അതിഥികള്‍ ആയിട്ടാണ് ഞങ്ങള്‍ സീരിയല്‍ താരങ്ങളെ കുടുംബ പ്രേക്ഷകര്‍ കാണുന്നത്. അതിന്റെ ഒരു സ്നേഹവും ബഹുമാനവും ഞങ്ങള്‍ക്ക് കിട്ടാറുണ്ട്. അത് ദയവായി മോശം ഹെഡിങ്ങുകള്‍ ഇട്ട് നശിപ്പിക്കരുത്. പ്രായമായ അമ്മയുണ്ട്.

അവരെ വേദനിപ്പിക്കരുത്. എന്താണ് സത്യം എന്ന് നീ വ്യക്തമാക്കണം എന്ന് അമ്മ പറഞ്ഞത് കൊണ്ടാണ് ഞാന്‍ ഇപ്പോള്‍ വീഡിയോ പങ്കിട്ടത്. അമ്മയ്ക്ക് വേണ്ടിയാണ് ഞാന്‍ ലൈവില്‍ വന്നതും. ദയവ് ചെയ്ത് ഇല്ലാത്ത വാര്‍ത്തകളുണ്ടാക്കി കൊടുക്കരുത്...' ജിഷിന്‍ പറഞ്ഞു. ​

ഗായത്രിയുടെ കാര്യത്തില്‍ നടന്ന യഥാര്‍ഥ സംഭവം എന്താണെന്ന് അറിയില്ല. അതുകൊണ്ട് ആരുടേയും പക്ഷം പിടിക്കുന്നില്ല. ആ സംഭവവുമായി തനിക്ക് യാതൊരു ബന്ധവുമില്ല.

രണ്ട് ദിവസമായി നിരന്തരം വരുന്ന മെസേജുകളും കമന്റുകളുമെല്ലാമാണ് ലൈവിലെത്താന്‍ തന്നെ പ്രേരിപ്പിച്ചത് ജിഷിന്‍ കൂട്ടിച്ചേര്‍ത്തു. കൂടാതെ ജിഷിന്‍ എന്ന പേര് വ്യത്യസ്തതയുള്ളതായിരുന്നതിനാല്‍ താന്‍ സ്വയം അഭിമാനിച്ചിരുന്നുവെന്നും ഇപ്പോള്‍ അത് മതിയായി എന്നുമാണ് ജിഷിന്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (7 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (7 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (8 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (8 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (8 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (8 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (9 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (10 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (10 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (10 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (13 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (13 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (13 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (13 hours ago)

Malayali Vartha Recommends