ആര്യന് വരുന്നത് വരെ 'മന്നത്തില്‍' മധുരം വേണ്ട... ഷാരൂഖാന്റെ വീട്ടിൽ ഇന്നെന്തും സംഭവിക്കാം... താരകുടുംബത്തിന് ചങ്കിടിപ്പിന്റെ നിമിഷങ്ങൾ....

ആഡംബര കപ്പലിലെ ലഹരി മരുന്ന്പാര്‍ട്ടി കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുകയാണ് ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍. എന്നാൽ താരപുത്രന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്നറിയാം. മുംബൈയിലെ പ്രത്യേക എൻഡിപിഎസ് കോടതിയാണ് വിധി പറയുന്നത്. ആര്യനെ കൂടാതെ കേസിൽ അറസ്റ്റിലായ മറ്റ് രണ്ട് പേരുടെ ജാമ്യാപേക്ഷയിലും കോടതി വിധി ഇന്നുണ്ടാകും.
അതേസമയം ആര്യന്‍ഖാന്‍ ജയിലില്‍നിന്ന് പുറത്തിറങ്ങുന്നത് വരെ ഷാരൂഖ് ഖാന്റെ വസതിയായ 'മന്നത്തി'ല്‍ മധുരപലഹാരങ്ങള്‍ പാചകം ചെയ്യേണ്ടെന്നാണ് ഗൗരി ഖാന്റെ നിര്‍ദേശം. കഴിഞ്ഞദിവസമാണ് വീട്ടിലെ ജോലിക്കാര്‍ക്ക് ഇത്തരത്തിലൊരു നിര്‍ദേശം നല്‍കിയതെന്ന റിപ്പോര്‍ട്ടുകൾ പുറത്ത് വന്നത്. കഴിഞ്ഞദിവസം ഉച്ചഭക്ഷണത്തിനൊപ്പം ജോലിക്കാര്‍ ഖീറും ഉണ്ടാക്കിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ആര്യന്‍ വരുന്നത് വരെ മന്നത്തിലെ അടുക്കളയില്‍ മധുരപലഹാരങ്ങള്‍ പാചകം ചെയ്യേണ്ടെന്ന് ഗൗരി ഖാന്‍ നിര്‍ദേശം നല്‍കിയത്. മകന്‍ അറസ്റ്റിലായതിന് പിന്നാലെ ഗൗരി ഖാന്‍ ഏറെ അസ്വസ്ഥയാണ്.
ആര്യന്റെ ജയില്‍മോചനത്തിനായി അവര്‍ വ്രതം അനുഷ്ഠിക്കുകയും ചെയ്തിരുന്നു. വിവരമറിഞ്ഞ് സുഹൃത്തുക്കളും മറ്റുള്ളവരും അവരെ വിളിച്ചിരുന്നു. മകന് വേണ്ടി പ്രാര്‍ഥിക്കൂ എന്ന് മാത്രമാണ് ഗൗരി ഖാന്‍ എല്ലാവരോടും പറഞ്ഞത്. അത്രയേറെ വിശ്വാസിയല്ലാതിരുന്നിട്ടും ആര്യന്റെ ജയില്‍മോചനത്തിനായി അവര്‍ എല്ലാദിവസവും പ്രാര്‍ഥിക്കാറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആര്യന്റെ അറസ്റ്റിന് പിന്നാലെ ഷാരൂഖ് ഖാനെ മറ്റു നടന്മാരും സുഹൃത്തുക്കളും ഫോണില്‍ വിളിച്ചിരുന്നു. ആരും മന്നത്തിലേക്ക് വരേണ്ടതില്ലെന്നാണ് ഷാരൂഖ് ഇവരോടെല്ലാം അഭ്യര്‍ഥിച്ചത്. നിയമം അതിന്റെ വഴിക്ക് പോകുമെന്നാണ് ഷാരൂഖ് വിശ്വസിക്കുന്നതെന്നും ആര്യന്റെ കേസില്‍ അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നതാണ് അദ്ദേഹത്തിന്റെ നിലപാടെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഈ സമയം കടന്നുപോകുമെന്നാണ് അദ്ദേഹം സുഹൃത്തുക്കളോട് പറയാറുള്ളത്. ആര്യന് ഇന്ന് ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഷാരൂഖും കുടുംബവും. ഒക്ടോബർ രണ്ടിനാണ് മുംബൈയിലെ ആഡംബര കപ്പലിൽ ലഹരി പാർട്ടിക്കിടെ നടന്ന എൻസിബി റെയ്ഡിൽ ഷാരൂഖ് ഖാന്റെ മകൻ ഉൾപ്പെടെ എട്ട് പേർ പിടിയിലാകുന്നത്. കേസിൽ ഇതുവരെ 20 പേരാണ് അറസ്റ്റിലായിട്ടുള്ളത്.
https://www.facebook.com/Malayalivartha























