Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

തന്റെ കുട്ടിക്കാലത്തെ പൊള്ളിക്കുന്ന അനുഭവം... ബോളിവുഡ് താരം നീന ഗുപ്തയുടെ ആത്മകഥ ചര്‍ച്ചയാകുന്നു

20 OCTOBER 2021 07:23 PM IST
മലയാളി വാര്‍ത്ത

തന്റെ ജീവിതം ആത്മകഥയാക്കിയിരിക്കുകയാണ് ബോളിവുഡ് താരം നീന ഗുപ്ത. ഇത്രയും കാലത്തെ ജീവിതത്തിനിടയിലെ പൊള്ളിക്കുന്ന അനുഭവങ്ങളും സന്തോഷം നല്‍കുന്ന അനുഭവങ്ങളെയും കുറിച്ചുമെല്ലാമാണ് തന്റെ ആത്മകഥയായ സച്ച് കഹൂന്‍ തോയില്‍ താരം എഴുതിയിരിക്കുന്നത്. കുട്ടിക്കാലത്ത് താന്‍ ലൈംഗീകാതിക്രമത്തിന് ഇരയായിട്ടുണ്ട് എന്നാണ് നീന ഗുപ്ത ആത്മകഥയിലൂടെ തുറന്നുപറഞ്ഞിരിക്കുന്നത്. പേടി കാരണം അമ്മയോട് താന്‍ അത് തുറന്നുപറഞ്ഞിരുന്നില്ലെന്നും നീന ഗുപ്ത പറയുന്നു. ഒരു ഡോക്ടറും, തയ്യല്‍ക്കാരനും തന്നോട് ഇത്തരത്തില്‍ മോശമായി പെരുമാറിയിട്ടുണ്ട് എന്നാണ് നീന ഗുപ്ത എഴുതിയിരിക്കുന്നത്.

'ചെറുപ്പത്തില്‍ സഹോദരനൊപ്പം ഒരു ഒപ്റ്റീഷ്യനെ കാണാന്‍ പോയപ്പോയി. തന്നോട് അകത്തേക്ക് കയറാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. സഹോദരനോട് പുറത്തുകാത്തുനില്‍ക്കാന്‍ ആവശ്യപ്പെട്ടു. ഡോക്ടര്‍ ആദ്യം എന്റെ കണ്ണുകള്‍ പരിശോധിക്കാന്‍ തുടങ്ങി. എന്നാല്‍ പതിയെപ്പതിയെ അദ്ദേഹം കണ്ണുമായി ബന്ധമില്ലാത്ത മറ്റ് ശരീരഭാഗങ്ങളും പരിശോധിക്കാന്‍ ആരംഭിച്ചു. ഞാന്‍ ആകെ ഭയപ്പെട്ടിരുന്നു. വീട്ടിലേക്ക് തിരിച്ചു പോരുമ്‌ബോള്‍ എനിക്ക് ഭയവും വെറുപ്പുമാണ് തോന്നിയത്. വീട്ടിലെ ഒരു മൂലയിലിരുന്ന് ഞാന്‍ കരഞ്ഞു. ആരും എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. ഇക്കാര്യത്തെക്കുറിച്ച് അമ്മയോട് പറയാന്‍ എനിക്ക് പേടിയായിരുന്നു. എന്റെ തെറ്റ് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും ആ ഡോക്ടറെ പ്രകോപിപ്പിക്കുന്ന വിധത്തില്‍ ഞാന്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടാകുമെന്നുമൊക്കെ അമ്മ പറയുമോ എന്ന ഭയമായിരുന്നു അതിന് കാരണം' നീന ഗുപ്ത പറഞ്ഞു. ഇതേ ഡോക്ടറില്‍ നിന്ന് പല തവണ തനിക്ക് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും നടി പുസ്തകത്തില്‍ കുറിച്ചിട്ടുണ്ട്.
ഒരിക്കല്‍ ഒരു തയ്യല്‍ക്കാരനില്‍ നിന്ന് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ചും ആത്മകഥയില്‍ നീന ഗുപ്ത തുറന്നെഴുതിയിട്ടുണ്ട്. 'വസ്ത്രം തയ്ക്കാന്‍ വേണ്ട അളവെടുക്കുമ്‌ബോള്‍ മോശമായ രീതിയില്‍ അയാള്‍ തന്നെ സ്പര്‍ശിച്ചിരുന്നു. ഈ സംഭവത്തിന് ശേഷം അവിടേയ്ക്ക് പല തവണ പോകാന്‍ നിര്‍ബന്ധിതയായി. കാരണം എനിക്ക് മറ്റൊരു ചോയ്‌സ് ഉണ്ടായിരുന്നില്ല. എനിക്ക് ആ തയ്യല്‍ക്കാരന്റെ അടുത്തേക്ക് പോകാന്‍ താല്‍പ്പര്യമില്ലെന്ന് പറഞ്ഞാല്‍ അമ്മ അതിന്റെ കാരണം ചോദിക്കുമായിരുന്നു. അങ്ങനെ വന്നാല്‍ ഈ സംഭവത്തെക്കുറിച്ച് എനിക്ക് അവരോട് പറയേണ്ടി വരുമായിരുന്നു' നീന ഗുപ്ത പറഞ്ഞു. കൂടാതെ പതിനാറാം വയസില്‍ ഒരു സുഹൃത്തിന്റെ സഹോദരന്‍ തന്നെ ലൈംഗികമായ രീതിയില്‍ സമീപിച്ചിരുന്നതിനെ കുറിച്ചും നടി എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞ ഉടനെയാണ് ഈ സംഭവം ഉണ്ടായതെന്നും എന്നാല്‍ അദ്ദേഹത്തെയോ കുടുംബത്തെയോ അപകീര്‍ത്തിപ്പെടുത്തേണ്ടെന്ന് കരുതി ആ സംഭവം ഒഴിവാക്കുകയായിരുന്നുവെന്നും നീന ഗുപ്ത പറയുന്നു.
നടി കരീന കപൂറാണ് നീനയുടെ ആത്മകഥ പ്രകാശനം ചെയ്തത്. സിനിമാ ജീവിതത്തിലുണ്ടായിട്ടുള്ള ഉയര്‍ച്ച താഴ്ചകളെ കുറിച്ചും നീന ഗുപ്ത ആത്മകഥയില്‍ എഴുതിയിരുന്നു. ആത്മകഥ എഴുതാന്‍ വൈകിയതിനെ കുറിച്ചുമെല്ലാം നീന വിശദീകരിച്ചിട്ടുണ്ട്. കഴിഞ്ഞ പത്ത് പതിനഞ്ച് വര്‍ഷത്തിനിടയില്‍ താന്‍ പ്രസാധകരുമായി രണ്ട് മൂന്ന് തവണ കരാര്‍ ഒപ്പിട്ടിരുന്നുവെന്നും എന്നാല്‍ എഴുതാന്‍ ഇരിക്കുമ്‌ബോള്‍ ഒന്നും മനസിലേക്ക് എത്താത്ത അവസ്ഥയുമാണ് ഉണ്ടായിരുന്നതെന്നും നീന ഗുപ്ത പറഞ്ഞിരുന്നു. പ്രമുഖ ഷോയായ പഞ്ചായത്തിന്റെ രണ്ടാം സീസണുമായി നീന ഇപ്പോള്‍ തിരിച്ചെത്താനൊരുങ്ങുകയാണ്. ഗുഡ്‌ബൈ, ഉഞ്ചായ് എന്നിവയുള്‍പ്പെടെ ഏതാനും സിനിമകളും അവരുടേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അടുത്തിടെ അര്‍ജുന്‍ കപൂര്‍ രകുല്‍ പ്രീത് സിംഗ് എന്നിവര്‍ അഭിനയിച്ച സര്‍ദാര്‍ കാ ഗ്രാന്‍ഡ്‌സണിലും നീന അഭിനയിച്ചിരുന്നു. അതില്‍ ഒരു പഞ്ചാബി കുടുംബത്തിന്റെ ഗൃഹനാഥയായിരുന്നു

നീന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (7 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (7 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (8 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (8 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (8 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (8 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (9 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (10 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (10 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (10 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (13 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (13 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (13 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (13 hours ago)

Malayali Vartha Recommends