ഞാന്‍ പറഞ്ഞ ഒരു വാക്കില്‍ കേറി പിടിച്ച് അതു ഷെയര്‍ ചെയ്തു സമയം കളയാതെ... വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി നടി മുക്ത

കഴിഞ്ഞ ദിവസം നടി മുക്ത ഒരു പരിപാടിക്കിടയില്‍ മകളെ കുറിച്ച് സംസാരിച്ചത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. മകളെ എന്തൊക്കെ ജോലികളാണ് വീട്ടില്‍ പഠിപ്പിച്ചിരിക്കുന്നത് എന്നായിരുന്നു പരിപാടിക്കിടെ അവതാരക മുക്തയോട് ചോദിച്ചത്. ഇതിന് മുക്ത നല്‍കിയ മറുപടിയും അതിന്റെ വിശദീകരണവുമാണ് ചര്‍ച്ചയ്ക്ക് കാരണമായത്. 'അവളെ എല്ലാം പഠിപ്പിച്ചിട്ടുണ്ട്. കുക്കിങ്, ക്ലീനിങ് എല്ലാം പഠിപ്പിച്ചിട്ടുണ്ട്,' എന്നു മുക്ത മറുപടി പറഞ്ഞു. 'ഇതെന്താ ബാലവേലയാണോ' എന്ന് പരിപാടിയില്‍ പങ്കെടുത്ത ബിനു അടിമാലി ചോദിച്ചപ്പോള്‍ 'അല്ല, പെണ്‍കുട്ടികള്‍ ഇതെല്ലാം ചെയ്തു പഠിക്കണം ചേട്ടാ, ആര്‍ടിസ്‌റ്റൊക്കെ കല്ല്യാണം കഴിയുന്നതു വരെയേ ഉള്ളൂ. അതു കഴിഞ്ഞ് നമ്മള്‍ വീട്ടമ്മ ആയി. നമ്മള്‍ ജോലി ചെയ്തു തന്നെ പഠിക്കണം. ഇവള്‍ വേറെ വീട്ടില്‍ കേറി ചെല്ലാനുള്ളതല്ലേ,' എന്നായിരുന്നു മുക്തയുടെ മറുപടി.
പെണ്‍കുട്ടി ആയതുകൊണ്ട് മകള്‍ വീട്ടുജോലി പഠിച്ചിരിക്കണമെന്നും, നാളെ മകള്‍ വേറെ വീട്ടില്‍ കേറി ചെല്ലാനുള്ളതല്ലേ തുടങ്ങിയ മുക്തയുടെ വിലയിരുത്തലുകളാണ് വിമര്‍ശനത്തിന് കാരണം. 'അവള്‍ എന്റേതാണ്. ലോകം എന്തും പറയട്ടെ, ഞാന്‍ പറഞ്ഞ ഒരു വാക്കില്‍ കേറി പിടിച്ചു, അതു ഷെയര്‍ ചെയ്തു സമയം കളയാതെ, ഒരുപാടു പേര്‍ നമ്മളെ വിട്ടു പോയി. പിഞ്ചു കുഞ്ഞുങ്ങള്‍ അടക്കം. അവര്‍ക്കും ആ കുടുംബങ്ങള്‍ക്കും വേണ്ടി പ്രാര്‍ഥിക്കൂ,' എന്ന് കുറിച്ചാണ് വിമര്‍ശനങ്ങളെ മുക്ത നേരിട്ടത്.
https://www.facebook.com/Malayalivartha























