Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

കോമഡി ഉത്സവത്തിൽ നിന്ന് പുറത്താക്കി പകരം രചനയെ കയറ്റി?ചാനലിൽ സംഭവിച്ചത് വെളിപ്പെടുത്തി മിഥുൻ

22 OCTOBER 2021 07:32 AM IST
മലയാളി വാര്‍ത്ത

നടനും അവതാരകനുമായ മിഥുൻ രമേശ് മലയാള മിനി സ്‌ക്രീൻ പ്രേക്ഷരുടെ സ്വന്തം താരമാണ്. വേറിട്ട അഭിനയശൈലിയും അവതരണ ശൈലിയും കൊണ്ടാണ് മിഥുന്‍ രമേഷ് പ്രേക്ഷകരുടെ കൈയ്യടി വാങ്ങിയത്. മിഥുൻ അവതരിപ്പിക്കുന്ന പരിപാടികളെ മലയാളി പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.

ഇപ്പോഴിതാ മിഥുൻ അവതാരകനായി എത്തിയിരുന്ന കോമഡി ഉത്സവം എന്ന പ്രോഗ്രാമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. കോമഡി ഉത്സവമെന്ന പേര് പറയുമ്പോൾ തന്നെ മിഥുന്റെ മുഖമാണ് മലയാളികളുടെ മനസ്സിൽ തെളിയുന്നത്. ലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള എല്ലാ കഴിവുള്ള കലാകാരന്മാര്‍ക്കും തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാനുള്ള വലിയ വേദിയായിരുന്നു കോമഡി ഉത്സവം.

വലിപ്പ ചെറുപ്പമില്ലാതെയാണ് കലാകാരന്മാരെ കോമഡി ഉത്സവത്തിന്റെ സംഘാടകര്‍ പ്രേത്സാഹിപ്പിച്ചിരുന്നത്. കൊവിഡ്, ലോക്ക് ഡൗണ്‍ പ്രതിസന്ധികളെ തുടര്‍ന്നാണ് കോമഡി ഉത്സവം അവസാനിപ്പിച്ചത്. കൊവിഡ് ഭീതി കുറഞ്ഞുവരുന്ന ഈ സാഹചര്യത്തില്‍ വീണ്ടും കോമഡി ഉത്സവത്തിന്റെ രണ്ടാം സീസണിന് തുടക്കമിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. പക്ഷെ രണ്ടാം സീസണിൽ അവതാരകനായി എത്തുന്നത് മിഥുൻ അല്ലെന്ന് മാത്രം. പകരം നടി രചന നാരായണന്‍കുട്ടിയാണ് അവതാരിക.

കോമഡി ഉത്സവം തിരിച്ചുവരുന്നുവെന്ന് അറിയിച്ചപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ആവേശത്തിലായിരുന്നു എങ്കിലും മിഥുന്‍ രമേശ് ഇല്ലെന്ന് അറിഞ്ഞതോടെ നിരാശയിലാണ്. പലരും മിഥുന്‍ രമേശിനെ ഷോയുടെ ഭാഗമാക്കാതിരുന്നതിന് എതിരെ രം​ഗത്തെത്തിയിരുന്നു. മിഥുനെ തിരികെ കൊണ്ടുവരണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ചിലര്‍ മിഥുന് സന്ദേശങ്ങളയച്ചും പിന്മാറ്റത്തെ കുറിച്ച്‌ ചോദിച്ചിരുന്നു. ഒടുവിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് താരം തന്നെ ലൈവിലെത്തി മറുപടിയും നൽകി.

മിഥുന്റെ വാക്കുകൾ ഇങ്ങനെ...

എല്ലാവര്‍ക്കും നമസ്കാരം, പലരും എന്നോട് കോമഡി ഉത്സവത്തില്‍ നിന്ന് പിന്മാറിയതിനെ കുറിച്ച്‌ ചോദിച്ചിരുന്നു. ഫ്ലവേഴ്സിന്റെ തെറ്റുകൊണ്ടല്ല ഞാന്‍ രണ്ടാം സീസണില്‍ അവതാരകനായി എത്താത്തത്. എന്നെ ആദ്യം സമീപിച്ചത് മഴവില്‍ മനോരമയിലായിരുന്നു.

അന്ന് കോമഡി ഉത്സവം അണിയറപ്രവര്‍ത്തകര്‍ ഷോയുടെ രണ്ടാം സീസണിനെ കുറിച്ച്‌ ആലോചിച്ചിട്ടുണ്ടായിരുന്നില്ല. അതിനാല്‍ ഞാന്‍ സൂപ്പര്‍ ഫോര്‍ ടീമുമായി കരാര്‍ ഒപ്പിട്ടു. കരാ‍ര്‍ ഒപ്പിട്ട ശേഷമാണ് കോമഡി ഉത്സവം വീണ്ടും ആരംഭിക്കാന്‍ പോകുകയാണെന്ന് അറിയിച്ച്‌ ശ്രീകണ്ഠന്‍ നായര്‍ സര്‍ അടക്കമുള്ളവര്‍ എന്നെ ബന്ധപ്പെട്ടത്.

കരാര്‍ ഒപ്പിട്ട് പോയിരുന്നു. ഇനി പിന്മാറുന്നത് മാന്യതയല്ലെന്ന് തോന്നി. കോമഡി ഉത്സവത്തിന്റെ രണ്ടാം സീസണിന്റെ ഭാ​ഗാമാകാന്‍ സാധിക്കാത്തതില്‍ സങ്കടമുണ്ട്. പക്ഷെ മഴവില്‍ മനോരമയിലെ സൂപ്പര്‍ ഫോര്‍ ടീം അടിപൊളിയാണ് ഞാന്‍ ഏറെ എഞ്ചോയ് ചെയ്താണ് ആ പരിപാടി അവതരിപ്പിക്കുന്നത്.

ടൈമിങില്‍ വന്ന പ്രശ്നം കൊണ്ട് തോമഡി ഉത്സവത്തിന്റെ ഭാ​ഗമാകാന്‍ സാധിക്കാതെ പോയതാണ്' മിഥുന്‍ പറഞ്ഞു. ഒന്നര മണിക്കൂര്‍ ആണ് ഷോയുടെ പുതിയ സമയം. രചന ആ പരിപാടി അവതരിപ്പിക്കുന്നതിലെ സന്തോഷവും മിഥുൻ പങ്കുവച്ചു. തന്റെ നല്ല സുഹൃത്താണ് രചനയെന്നും മിഥുൻ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (7 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (7 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (8 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (8 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (8 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (8 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (9 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (10 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (10 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (10 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (13 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (13 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (13 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (13 hours ago)

Malayali Vartha Recommends