ബോള്‍ഡ് ആന്‍ഡ് സെക്സി ലുക്കില്‍ നടി കങ്കണ റണൗട്ട്...
ബോള്‍ഡ് ആന്‍ഡ് സെക്സി ലുക്കില്‍ സ്റ്റൈലന്‍ ചിത്രങ്ങള്‍ പങ്കുവച്ച് നടി കങ്കണ റണൗട്ട്. നടിയുടെ പുത്തന്‍ ചിത്രം ധാക്കടിന്റെ റിലീസിംഗ് ഡേറ്റ് വെളിപ്പെടുത്തുന്ന ചടങ്ങിലാണ് താരം പുത്തന്‍ ലുക്കിലെത്തിയത്. യെല്ലോ ആന്‍ഡ് ബ്ളാക് സ്ളീവ്ലെസ് ഡ്രസില്‍ ട്രെന്‍ഡി ലുക്കിലാണ് നടി എത്തിയിരിക്കുന്നത്.
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയ തലൈവി എന്ന സിനിമയ്ക്കു വേണ്ടി കങ്കണ ശരീര ഭാരം വര്‍ദ്ധിപ്പിച്ചിരുന്നു. ദീര്‍ഘനാളുകള്‍ക്ക് ശേഷം ഭാരം കുറച്ച് പഴയ ലുക്കിലെത്തിയ നടിയെയാണ് ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്. 2022 ഏപ്രില്‍ 8ന് ആണ് കങ്കണയുടെ ധാക്കട് തിയറ്ററുകളില്‍ എത്തുന്നത്. ചിത്രത്തില്‍ ഏജന്റ് അഗ്നി എന്ന കഥാപാത്രത്തെയാണ് കങ്കണ അവതരിപ്പിക്കുന്നത്. സംഘട്ടനത്തിന് പ്രാധാന്യം നല്കുന്ന ചിത്രത്തില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കങ്കണയാണ്.
https://www.facebook.com/Malayalivartha