Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

സിനിമയില്‍ അഭിനയിക്കുന്ന എന്നെയാണ് ചിരുവിന് ഇഷ്ടം.... കാമറയ്ക്ക് മുന്നില്‍ താന്‍ വീണ്ടും എത്തിയതിനെ കുറിച്ച് മേഘ്‌നരാജ്

24 OCTOBER 2021 11:24 PM IST
മലയാളി വാര്‍ത്ത

ഒന്നരവര്‍ഷത്തിനുശേഷമാണ് അഭിനയരംഗത്തേക്കുള്ള മടങ്ങിവരവ് നടത്തിയിരിക്കുകയാണ് മേഘ്‌നരാജ്. നവാഗതനായ വിശാല്‍ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെയാണ് മേഘ്‌ന അവതരിപ്പിക്കുന്നത്. താന്‍ കാമറയ്ക്ക് മുന്നില്‍ എത്തുന്ന വിവരം സമൂഹമാദ്ധ്യമത്തിലൂടെയാണ് മേഘ് ന ആരാധകരെ അറിയിച്ചത്. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ അറിയിക്കുമെന്നും മേഘ്‌ന പറഞ്ഞു. മേഘ്‌ന അഭിനയരംഗത്തേക്ക് മടങ്ങി എത്തുമ്‌ബോള്‍ മറ്റൊരു ആഹ്‌ളാദമായി മകന്‍ റയാന്‍ രാജ് സര്‍ജയുടെ ഒന്നാം ജന്മദിനവും കൂടിയായിരുന്നു. 'ചിരു... നമ്മുടെ കുഞ്ഞ് രാജകുമാരന് ഒരു വയസായി .എന്റെ കുഞ്ഞേ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. നീ, എത്രവേഗത്തിലാണ് വളരുന്നത്. നമ്മള്‍ എന്നും ഇങ്ങനെ പരസ്പരം ചേര്‍ന്നിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ജന്മദിനാശംസകള്‍... അപ്പയും അമ്മയും നിന്നെ സ്‌നേഹിക്കുന്നു'.മകന്റെ ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് മേഘ്‌ന രാജ് സമൂഹമാദ്ധ്യമത്തില്‍ കുറിച്ചു. നിരവധി പേരാണ് മേഘ്‌നയുടെ കുഞ്ഞുരാജകുമാരന് ആശംസയുമായി എത്തിയത്.

''സിനിമയില്‍ അഭിനയിക്കുന്ന എന്നെയാണ് ചിരുവിന് ഇഷ്ടം. ഞാന്‍ ഒരുപാട് സിനിമകളില്‍ അഭിനയിക്കണമെന്ന് ചിരു ആഗ്രഹിച്ചു. ലോക് ഡൗണിനു മുന്‍പാണ് കന്നട ചിത്രം 'ബുന്ദിവന്ത'യില്‍ അഭിനയിക്കുന്നത്. യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ എത്തുന്നത്.രണ്ടു വര്‍ഷമായി മലയാളത്തില്‍ അഭിനയിച്ചിട്ട്.''മേഘ് ന പറഞ്ഞു. ചിരഞ്ജീവി സര്‍ജ മേഘ്‌നയ്ക്കും പ്രിയപ്പെട്ടവര്‍ക്കും ചിരു ആണ്. ചിരുവിന്റെ സ് നേഹം നിറഞ്ഞ ഓര്‍മകള്‍ ഒരു വര്‍ഷം പിന്നിടുന്നു.
''ചിരുവിന്റെ മുഖത്ത് എപ്പോഴും കൂട്ടിന് ചിരിയുണ്ട്. ചിരിയുള്ള മുഖത്തോടെ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ. ചിരുവിന്റെ ചിത്രങ്ങളിലെല്ലാം നിറഞ്ഞ ചിരിയുണ്ട്. തമാശ കേട്ടാല്‍ എറെ നേരം ആസ്വദിച്ച് ചിരിക്കും.മറ്റൊരാള്‍ വിഷമിക്കുന്നത് ഇഷ്ടമല്ല. അതു വേഗം പരിഹരിക്കും. എല്ലാവരും എപ്പോഴും സന്തോഷത്തില്‍ കഴിയണം എന്നായിരുന്നു ചിരുവിന്റെ ആഗ്രഹം.പ്രിയപ്പെട്ടവര്‍ക്കൊപ്പം ജീവിതം നന്നായി ചിരു ആഘോഷിച്ചത് തനിക്ക് വേഗം പോവാന്‍ വേണ്ടിയാണെന്ന് തോന്നുന്നു. എല്ലാവര്‍ക്കും സന്തോഷം മാത്രമാണ് കൊടുത്തത്. ഞങ്ങളുടെ രണ്ടുപേരുടെ കുടുംബത്തിനും എറെ പ്രിയപ്പെട്ടവന്‍. കഴിഞ്ഞ വര്‍ഷം ജൂണ്‍ 7 നാണ് ചിരു ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ലോക് ഡൗണിലാണ് ഞാനുമായി കൂടുതല്‍ പ്രണയത്തിലായതെന്ന് ചിരു പറയുമായിരുന്നു.ആസമയത്ത് ചിരു എന്റെ അരികില്‍ തന്നെ ഉണ്ടായിരുന്നു.ഞാന്‍ ചിരുവിനെയും കൂടുതല്‍ പ്രണയിച്ചു.''മേഘ്‌നയുടെ വാക്കുകള്‍.കന്നട സിനിമ 'അട്ടഗരെ'യിലാണ് ചിരുവും മേഘ്‌നയും ആദ്യമായും അവസാനമായും ഒന്നിച്ചഭിനയിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (7 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (7 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (8 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (8 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (8 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (8 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (9 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (10 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (10 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (10 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (13 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (13 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (14 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (14 hours ago)

Malayali Vartha Recommends