'അച്ഛപ്പം കഥകള്‍'... പുതിയ വിശേഷങ്ങള്‍ പങ്കുവച്ച് ഗായത്രി അരുണ്‍

പരസ്പരം എന്ന ഒറ്റ പരമ്പരയിലെ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തിലൂടെ മലയാളികള്‍ ഹൃദയത്തിലേറ്റിയ നടിയാണ് ഗായത്രി അരുണ്‍. മമ്മൂട്ടിയുടെ 'വണ്‍' എന്ന സിനിമയിലൂടെ ഗായത്രി സിനിമാരംഗത്തേക്ക് എത്തിയതും ഇരുകയ്യും നീട്ടിയാണ് ആളുകള്‍ സ്വീകരിച്ചത്. അടുത്തിടെയായിരുന്നു ഗായത്രിയുടെ പുസ്തകമായ 'അച്ഛപ്പം കഥകള്‍' പ്രസിദ്ധീകരിച്ചത്. പുസ്തകവുമായി ബന്ധപ്പെട്ട പുതിയ വിശേഷമാണ് ഗായത്രി ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.
അച്ഛന്റെ കഥകളും അച്ഛനോടൊപ്പമുള്ള കഥകളുമാണെന്ന് പറഞ്ഞായിരുന്നു ഗായത്രി ആദ്യമെല്ലാം ചെറിയ കഥകള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നത്. അച്ഛനും അമ്മയും കഥാപാത്രങ്ങളായി വരുന്ന കഥകളും, തമാശയും ചിന്തിപ്പിക്കുന്നതുമായ കഥകളും സോഷ്യല്‍മീഡിയ ഏറ്റെടുത്തിരുന്നു. അങ്ങനെയാണ് പുസ്തകം എന്ന ചിന്തയിലേക്ക് ഗായത്രി എത്തുന്നത്. എന്നാല്‍ അച്ഛന്റെ പെട്ടന്നുണ്ടായ വിയോഗത്തോടെ ഗായത്രി എഴുത്ത് തല്‍ക്കാലത്തേക്ക് നിര്‍ത്തി വയ്ക്കുകയും, പിന്നീട് കഥകളെല്ലാം സ്വരുക്കൂട്ടി പുസ്തകരൂപത്തിലാക്കി പുറത്തിറക്കുകയുമായിരുന്നു. മോഹന്‍ലാലിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ വെര്‍ച്വലായിട്ടായിരുന്നു പുസ്തക പ്രകാശനം നടത്തിയത്. ശേഷം മഞ്ജു വാര്യര്‍ക്കും, മോഹന്‍ലാലിനും പുസ്തകം നേരിട്ട് കൊടുക്കുന്നതിന്റെ ചിത്രങ്ങളും ഗായത്രി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha























