ദിലീപ് എന്ന ജനപ്രിയ നടന്റെ സിനിമയിലേക്കുള്ള വരവും സിനിമാ ജീവിതവും....

മലയാളികള്‍ക്ക് പ്രിയപ്പെട്ട നടനാണ് ദിലീപ്. മിമിക്രി രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ ആളാണ് ദിലീപ്. തന്റെ അഭിനയ ശൈലി കൊണ്ട് നിരവധി ആരാധകരുടെ മനസ്സില്‍ സ്ഥാനം നേടുവാന്‍ താരത്തിന് കഴിഞ്ഞു. കോമഡി ചിത്രങ്ങളില്‍ നായകനായിയെത്തി ആ സിനിമകള്‍ വിജയിപ്പിച്ചിരുന്ന ദിലീപിന്റെ വളര്‍ച്ചയും അതിവേഗം ആയിരുന്നു. അങ്ങനെ ജനപ്രിയതാരമായി താരം വളരെ പെട്ടന്ന് തന്നെ വളരുകയും ചെയ്തു.അതെ പോലെ മലയാള സിനിമാ ലോകത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിവാഹവും അതെ പോലെ വിവാഹമോചനവുമായിരുന്നു ദിലീപിന്റെയും മഞ്ജു വാര്യരുടെയും.ഈ പുഴയും കടന്ന് എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ച ഇരുവരും ഈ ചിത്രത്തിന് ശേഷം പ്രണയത്തില്‍ ആകുകയിരുന്നു.പിന്നീട് ഇരുവരും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചു. ഇരുവരും വിവാഹിതരായത് 1998 ലാണ്.വിവാഹം കഴിഞ്ഞതിന് ശേഷം മഞ്ജു സിനിമയില്‍ നിന്നും ഇടവേളയെടുത്തു.
പക്ഷെ എന്നാല്‍ നീണ്ട കുറെ വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വേര്‍പിരിഞ്ഞു.ഈ വിവാഹ ബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം ദിലീപ് കാവ്യാ മാധവനെ വിവാഹം കഴിച്ചു.അനവധി കഥാപാത്രങ്ങള്‍ ചെയ്ത താരം ഇപ്പോള്‍ സിനിമയില്‍ അഭിനയിക്കുന്നില്ല എങ്കിലും നിരവധി ആരാധകര്‍ ആണ് കാവ്യക്ക് ഉള്ളത്, 1999 മുതല്‍ മലയാള സിനിമയുടെ നായിക ആയി വളര്‍ന്ന കാവ്യ നിരവധി ചിത്രങ്ങള്‍ ആണ് മലയാളികള്‍ക്ക് സമ്മാനിച്ചത്, നടന്‍ ദിലീപിനെ വിവാഹം കഴിച്ച ശേഷം കാവ്യ സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ്, സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ ചിത്രങ്ങള്‍ ഇടക്ക് ഏറെ വൈറല്‍ ആകാറുണ്ട്.ബാലതാരമായിട്ടാണ് കാവ്യ മാധവന്‍ മലയാള സിനിമാ ലോകത്തേക്ക് കടക്കുന്നത്. പൂക്കാലം വരവായി , അഴകിയ രാവണന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചപ്പോള്‍ തന്നെ ആ വിടര്‍ന്ന കണ്ണുള്ള സുന്ദരിക്കുട്ടി മലയാളികളുടെ മനസ്സിലേക്ക് കയറി കൂടിയിരുന്നു.അതെ പോലെ താരത്തിന്റെ ഏറ്റവും പഴയകാല അഭിമുഖങ്ങളും മറ്റും സോഷ്യല്‍ മീഡിയില്‍ തരംഗം സൃഷ്ടിയ്ക്കാറുമുണ്ട്.
കുറെ കാലങ്ങള്‍ക്ക് മുന്‍പ് താരം തന്റെ വിദ്യാഭ്യാസത്തെ കുറിച്ചും മറ്റും പറയുന്ന ഒരു വീഡിയോ സാമൂഹിക മാധ്യമത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയിരുന്നു.പഠനകാലയളവിനെ കുറിച്ച് പറയുകയാണെങ്കില്‍ താന്‍ ഏഴാം ക്ലാസ്സില്‍ തോറ്റ വ്യക്തി ആണെന്നും,സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ചില പ്രശ്‌നങ്ങള്‍ കാരണമാണ് അങ്ങനെ സംഭവിച്ചതെന്നും താരം പറയുന്നു. ഇനി എന്ത് ചെയ്യുമെന്നും വീട്ടില്‍ അറിഞ്ഞാല്‍ അച്ഛന്‍ തല്ലിക്കൊല്ലാനുള്ള ദേഷ്യത്തില്‍ ആയിരിയ്ക്കുമെന്നും കരുതി ഇരുന്നപ്പോള്‍ ആണ് തന്നെ അതിശയിപ്പിച്ചുകൊണ്ട് അച്ഛന്‍ തന്നെ ആശ്വസിപ്പിച്ചതെന്നും ദിലീപ് കുറെ കാലങ്ങള്‍ക്ക് മുന്‍പ് പങ്കെടുത്ത ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. അതെ പോലെ കാവ്യാദിലീപ് വിവാഹത്തിന് മുന്‍പും വിവാഹ ശേഷവും ഇവര്‍ക്കെതിരെ വലിയ രീതിയിലാണ് സൈബര്‍ ആക്രമണങ്ങള്‍ നടന്നിരുന്നു.അതെ പോലെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന താരദമ്ബതികള്‍ തന്നെയാണ് ഇരുവരും.
https://www.facebook.com/Malayalivartha























